വിദ്വേഷ പ്രസംഗം: ജസ്റ്റിസ് എസ് കെ യാദവിനെതിരെ സുപ്രീം കോടതി ആഭ്യന്തര അന്വേഷണം ആരംഭിച്ചു
വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ സുപ്രീം കോടതി ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് അന്വേഷണം ആരംഭിച്ചത്. വിവാദ പ്രസംഗത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന സുപ്രീം കോടതി കൊളീജിയത്തിന്റെ ആവശ്യം ജസ്റ്റിസ് ശേഖർ കുമാർ യാദവ് തള്ളിയതിന് പിന്നാലെയാണ് അന്വേഷണം
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഹൃഷികേശ് റോയ് ബാർ ആൻഡ് ബെഞ്ചിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഡിസംബറിൽ വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിലാണ് ജസ്റ്റിസ് എസ് കെ യാദവ് ന്യൂനപക്ഷ വിരുദ്ധ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ കൊളീജിയത്തിന് മുന്നിൽ മാപ്പ് പറയാമെന്ന് ജസ്റ്റിസ് അറിയിച്ചു
എന്നാൽ അടച്ചിട്ട മുറിയിലിരുന്നുള്ള ക്ഷമാപണം നടക്കില്ലെന്നും പൊതുവേദിയിൽ മാപ്പ് പറയണമെന്നും സുപ്രിം കോടതി കൊളീജിയം വ്യക്തമാക്കി. ആദ്യം ഇത് അംഗീകരിച്ച ജസ്റ്റിസ് എസ് കെ യാദവ് പിന്നീട് പിൻമാറുകയായിരുന്നു.