Kerala

തൃശ്ശൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു

തൃശ്ശൂർ ചിറ്റാട്ടുകരയിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ്(45) മരിച്ചത്. പച്ചമരുന്ന് വിൽപ്പനക്കാരനായ ആനന്ദും ഭാര്യയും പാടത്ത് കിടക്കുമ്പോഴാണ് വിരണ്ടോടിയ ആന പാഞ്ഞെത്തിയത്. ആനന്ദിനെ ആക്രമിച്ച ശേഷം ആന മുന്നോട്ട് ഓടി. ഭാര്യ ഓടി മാറിയതിനാൽ പരുക്കേറ്റില്ല

ബ്രഹ്മകുളം പൈങ്കിണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന പാപ്പാന കുത്തിയ ശേഷമാണ് ഓടിയത്.

ആനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ചിറ്റാട്ടുകര-കടവല്ലൂർ റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചാണ് സംഭവം. ഏറെനേരത്തെ ശ്രമത്തിന് ശേഷമാണ് ആനയെ തളച്ചത്.

Related Articles

Back to top button
error: Content is protected !!