Technology

ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ ഫോൾഡബിൾ ഫോൺ; ഓപ്പോ ഫൈൻഡ് എൻ 5 വരുന്നു ലോഞ്ച് ഫെബ്രുവരിയിൽ

ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ മടക്കാവുന്ന ഫോൾഡബിൾ ഫോണിന്‍റെ ലോഞ്ചിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള സ്‌മാർട്ട്‌ഫോൺ ആരാധകർ. ഓപ്പോയുടെ വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് എൻ 5 ഫോൾഡബിൾ ഫോൺ ഫെബ്രുവരിയിൽ തന്നെ ലോഞ്ച് ചെയ്യും. ഫെബ്രുവരി മാസത്തിലെ മൂന്നാം ആഴ്‌ചയിൽ ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കമ്പനി ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ചിപ്‌സെറ്റുമായി ഫോണെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ മടക്കാവുന്ന ഫോണെന്നാണ് വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് N5 അറിയപ്പെടുന്നത് തന്നെ. ഓപ്പോ ഫൈൻഡ് N3 മോഡലിന്‍റെ പിൻഗാമി ആയിരിക്കും ഈ മാസം പുറത്തിറക്കാനിരിക്കുന്നത്. ഫോണിന്‍റെ ലോഞ്ചിനൊപ്പം ഓപ്പോ വാച്ച് X2 സ്‌മാർട് വാച്ചും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

അടുത്തിടെ വെയ്‌ബോയിൽ വന്ന പോസ്റ്റ് പ്രകാരം ഓപ്പോ ഫൈൻഡ് എൻ 5 ചൈനയിൽ ഫെബ്രുവരി മൂന്നാം ആഴ്‌ചയിൽ (19നോ അതിനുശേഷമോ) ലോഞ്ച് ചെയ്യും. വരും ദിവസങ്ങളിൽ ഫോണിന്‍റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കാം. വെള്ള നിറത്തിലായിരിക്കും ഫോൺ അവതരിപ്പിക്കുകയെന്ന് കമ്പനി സ്ഥിരീകരിച്ചതായാണ് ഗാഡ്‌ജെറ്റ്‌സ്360 റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 50W വയർലെസ് ചാർജിങിനെ പിന്തുണയ്‌ക്കുന്നതായിരിക്കും ഫോൺ. അതേസമയം കുറഞ്ഞത് 80 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000mAh ബാറ്ററിയിൽ ഈ സ്‌മാർട്ട്‌ഫോൺ പ്രവർത്തിക്കുമെന്നും പറയപ്പെടുന്നു.

കൂടാതെ സാറ്റലൈറ്റ് കണക്റ്റിവിറ്റിയും പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. ക്യാമറ ഫീച്ചർ പരിശോധിക്കുമ്പോൾ ഒപ്റ്റിക്‌സിന്, ഹാസൽബ്ലാഡ് പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഫോണിൽ ഫീച്ചർ ചെയ്യാനും സാധ്യതയുണ്ട്. ഫോണിന്‍റെ ഡിസ്‌പ്ലേ 2K റെസല്യൂഷനുള്ള 6.85 ഇഞ്ച് LTPO ഡിസ്‌പ്ലേ ആയിരിക്കാനാണ് സാധ്യത. ക്വാൽകോമിന്‍റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഉണ്ടായിരിക്കാനും സാധ്യതയുണ്ട്.

വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിനായി IPX9 റേറ്റിങ് പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് N5 ഫോൾഡബിൾ ഫോണിന് 4 മില്ലീമീറ്റർ മാത്രം വണ്ണം ഉണ്ടാകാനാണ് സാധ്യത. എന്നുവെച്ചാൽ ഐപാഡ് പ്രോ എം4 നേക്കാൾ വണ്ണം കുറവായിരിക്കും ഓപ്പോ ഫൈൻഡ് N5ന്. 5.1 മില്ലീമീറ്ററാണ് ഐപാഡ് പ്രോ എം4 ന്‍റെ വണ്ണം. ഓപ്പോ ഫൈൻഡ് N5 ഫോൾഡബിൾ ഫോൺ മടക്കിവെക്കുമ്പോൾ 9.2 ആയിരിക്കും വണ്ണം.

Related Articles

Back to top button
error: Content is protected !!