അമേരിക്കയിൽ നിന്ന് നാടുകടത്തിയവരിൽ ആറ് വർഷമായി താമസിക്കുന്ന ഇന്ത്യൻ കുടുംബവും

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് വരില്ല. നാടുകടത്തുന്നവരെ കൊണ്ടുവരുന്ന കൂടുതൽ വിമാനങ്ങൾ ഉടൻ അനുവദിക്കില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടക്കുന്ന ചർച്ച വരെ കൂടുതൽ നടപടിയുണ്ടാകില്ല.
അതേസമയം യുഎസിന്റെ സൈനിക വിമാനങ്ങൾ തടയുമോ എന്നതിൽ കേന്ദ്ര സർക്കാർ വ്യക്തമായ നിലപാട് എടുത്തിട്ടില്ല. കഴിഞ്ഞ ദിവസം സൈനിക വിമാനത്തിൽ അമേരിക്കയിൽ നിന്നെത്തിച്ച ഇന്ത്യക്കാരുടെ സംഘത്തിൽ ആറ് വർഷമായി അവിടെ തങ്ങുന്ന കുടുംബവും അടങ്ങുന്നുണ്ട്
തിരിച്ചെത്തിയ ഭൂരിപക്ഷം പേരും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അമേരിക്കയിലേക്ക് കടക്കാൻ നോക്കിയവരാണ്. 13 രാജ്യങ്ങൾ കടന്നാണ് യുഎസ് അതിർത്തിയിൽ എത്തിയതെന്ന് നാടുകടത്തിയ ചിലർ വെളിപ്പെടുത്തിയിട്ടുണ്ട്. സൈനിക വിമാനത്തിൽ വിലങ്ങുകൾ ധരിപ്പിച്ചാണ് കൊണ്ടുവന്നതെന്ന് സ്ഥിരീകരിച്ച് കൂടുതൽ സ്ത്രീകളും രംഗത്തുവന്നിട്ടുണ്ട്.