നിനക്കായ്: ഭാഗം 30
[ad_1]
രചന: നിലാവ്
ശിവാനി വീട്ടിലേക്കെത്തുമ്പോഴേക്കും നേരം അഞ്ചു മണിയോട് അടുത്തിരുന്നു… ലോക്ക് തുറന്നു അകത്തു കയറിയ ശിവാനി നേരെ ചെന്നത് ബെഡ്റൂമിലേക്കാണ്… ഫ്രഷായശേഷം
ശിവാനി നേരെ അടുക്കളയിൽ ചെന്നു ചായയിടാൻ നേരാണ് പിന്നിൽ ആരൊ നിൽക്കുന്നത് പോലെ തോന്നുന്നത്.. പെട്ടെന്ന് തിരിഞ്ഞു നോക്കിയ ശിവാനി
പക്ഷെ അവിടെ ആരെയും കണ്ടില്ല അതിനാൽ അവളുടെ പ്രവർത്തി തുടർന്നു… ചായയുമായി നേരെ ചെന്നത് ലിവിങ് ഏരിയയിലേക്കാണ്… സോഫയിൽ ഇരുന്ന് ചായ കുടിക്കാൻ നേരമാണ് അവൾ ലക്ഷ്നെ വിളിച്ചു സംസാരിക്കുന്നത്… അന്നേരം അവൾക്ക് ആരോ തന്റെ പിന്നിൽ ഉള്ളത് പോലെ തോന്നി… തിരിഞ്ഞു നോക്കി എങ്കിലും അപ്പോഴും ആരെയും കണ്ടില്ല…വീണ്ടും ലക്ഷ്മായുള്ള സംഭാഷണം തുടർന്നു അതിനിടയിലാണ് മിന്നായം പോലെ ഒരു നിഴൽവെട്ടം അവൾ കാണുന്നത്… ഉള്ളിൽ നല്ല പേടി തോന്നി എങ്കിലും അത് പുറത്തു കാണിക്കാതെ അവിടുന്ന് എഴുന്നേറ്റ് മുകളിലെ നിലയിലെ തങ്ങളുടെ ബെഡ്റൂമിലേക്ക് നടന്നു… തന്നെ ആരോ പിന്തുടന്നുണ്ടെന്ന് മനസിലായിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല എന്നു മാത്രമല്ല ലക്ഷ്നോട് ഒന്നും പറഞ്ഞതും ഇല്ല… ബെഡ്റൂം എത്തും വരെ താൻ സേഫ് ആയിരിക്കണം അതുകൊണ്ടാണ് അവൾ ഒന്നും മിണ്ടാഞ്ഞത്.. എങ്ങനെയോ ബെഡ്റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു പതുക്കെ ലക്ഷ്നോട് തന്റെ സംശയം പറഞ്ഞൂ.. അന്നേരമാണ് അവൻ മുറിയിൽ സെറ്റ് ചെയ്തിട്ടുള്ള സിസിടി വി ഫുടേജ് ചെക്ക് ചെയ്യാൻ പറയുന്നത്… ശിവാനി പെട്ടെന്ന് തന്നെ അവൻ പറഞ്ഞത് പോലെ ചെയ്തു…
കണ്ണേട്ടാ… ആരോ ഒരാള് വീടിന്റെ പിൻവശത്തു കൂടെ വീട്ടിലേക്ക് കയറുന്നത് കാണാം… കണ്ണേട്ടാ… അതിനു ശേഷം ഒന്നും കാണുന്നില്ല… ആളുടെ മുഖവും വ്യക്തമല്ല… മാസ്ക് അണിഞ്ഞിട്ടുണ്ട്…കണ്ണേട്ടാ.. എനിക്ക് പേടിയാവുകയാ… ആളിപ്പോഴും അകത്തുണ്ടെന്ന തോന്നുന്നത്..
ഹേയ് ശിവാനി… ഇങ്ങനെ പേടിക്കല്ലേ.. നീ ഒരു കാരണവശാലും മുറിയിൽ നിന്നു പുറത്തിറങ്ങരുത് അതുപോലെ നിനക്ക് അകത്തു ആരോ ഉണ്ടെന്ന് മനസിലായെന്ന് ആൾക്ക് തോന്നാനും പാടില്ല.. ഞാനിതാ വന്നു… നീ കാൾകട്ട് ചെയ്യല്ലേ… ഞാൻ വണ്ടി ഒന്നെടുക്കട്ടെ എന്നും പറഞ്ഞൂ ലക്ഷ് തന്റെ വണ്ടിയിൽ കയറി വീട് ലക്ഷ്യം വെച്ചു..
ഹെലോ ശിവാനി… ആർ യൂ ഓക്കേ…
മ്മ്… കണ്ണേട്ടാ… ആരോ കാളിംഗ് ബെൽ പ്രെസ്സ് ചെയ്യുന്നുണ്ട്… പക്ഷെ ആ ഭാഗത്തെ ക്യാമറ വർക്ക് ചെയ്യുന്നില്ലെന്ന് തോന്നുന്നു…ആളെ കാണാൻ പറ്റുന്നില്ല..
ഹേയ്..നോ. ശിവാനി.. നീ മുറിയിൽ നിന്നും പുറത്ത് ഇറങ്ങരുത്.. നിന്നെ മുറിയിൽ നിന്നും ഇറക്കാനുള്ള തന്ത്രം ആവും അത്… ഞാൻ വരുന്നത് വരെ എന്ത് വന്നാലും നീ മുറിവിട്ടിറങ്ങാൻ പാടില്ല…എനിക്ക് ആളെ കയ്യോടെ പൊക്കണം..കേട്ടല്ലോ.. പേടിക്കല്ലേ നമ്മുടെ മുറിയുടെ ഡോർ അത്ര പെട്ടൊന്നൊന്നും തല്ലിപ്പൊട്ടിക്കാൻ പറ്റില്ല..
കണ്ണേട്ടൻ എങ്ങനെ അകത്തു കയറും… ഡോർ ആള് അകത്തു നിന്നു ലോക്കിട്ടിട്ടുണ്ടെങ്കിലോ..
ഞാൻ ഏതെങ്കിലും വഴി അകത്തു വന്നോളും അതും പറഞ്ഞു ലക്ഷ് വണ്ടി മുന്നോട്ടെടുത്തു അതിനിടയിൽ ആണ് എന്തോ മനസ്സിൽ തോന്നിയ ലക്ഷ് തന്റെ മറ്റേ ഫോണിൽ നിന്നും ഓഫീസിലേക്ക് വിളിക്കുന്നത്..
ഹാ സുരേഷ്… ഇന്ന് ലീവ് ആയവരുടെയും പിന്നെ ഉച്ചയ്ക്ക് ശേഷമോ അല്ലെങ്കിൽ അത് കഴിഞ്ഞോ പഞ്ച് ചെയ്ത് പുറത്തിറങ്ങിയവരുടെയോ ഡീറ്റെയിൽസ് എന്നെ ഒന്നു അറിയിക്കണം കേട്ടോ എന്നും പറഞ്ഞു കാൾ അവസാനിപ്പിച്ചു പെട്ടെന്ന് വണ്ടി വീട്ടിലേക്ക് വിട്ടു..
ഇതേ സമയം അകത്തു കയറിയ ആള് ശിവാനിയെ മുറിയിൽ നിന്നും ഇറക്കാനുള്ള ശ്രമം തുടരുവാണ്.. അവൾ വരുന്നില്ല എന്നു കണ്ടത് ഡയറക്റ്റ് പോയി മുറിയുടെ വാതിലിലേക്ക് തട്ടാൻ തുടങ്ങി.. അത് കണ്ട ശിവാനി കിടുകിടാ വിറയ്ക്കാൻ തുടങ്ങി….
തുരുതുരാ മുട്ടിയിട്ടും തുറക്കാഞ്ഞത് കാരണം ആള് ഡോർ ചവിട്ടി തുറക്കാനുള്ള ശ്രമത്തിലാണ്..പക്ഷ അത്രയും ബലവും ഉറപ്പും ഉള്ള ഡോർ തുറക്കാൻ പാടെന്ന് അറിഞ്ഞ അയാൾ
ലോക്ക് അഴിക്കാനുള്ള ശ്രമം ആണെന്ന് മനസിലാക്കിയ ശിവാനി ലക്ഷ്നോട് കുറച്ചു മാറി നിന്നു കാര്യങ്ങൾ ഒക്കെയും പറഞ്ഞു….
ശിവാനി ഞാൻ എത്തി…പേടിക്കേണ്ട… ഓക്കേ…
അന്നേരമാണ് അവൾ സി സി ടിവി ശ്രദ്ധിക്കുന്നത്… അതിൽ അയാൾ വന്ന സെയിം വെ യിൽ കൂടി തന്നെ ലക്ഷും വരുന്നത് കാണാം പറ്റി…
അകത്തെത്തിയ ലക്ഷ് ശബ്ദം ഉണ്ടാക്കാതെ തന്റെ ബെഡ്റൂം ലക്ഷ്യം വെച്ച് നീങ്ങി… പക്ഷേ ലക്ഷ്ന്റെ നീക്കം മനസിലാക്കിയ അയാൾ പെട്ടെന്ന് തിരിഞ്ഞു…ലക്ഷ്നെ കണ്ടതും അയാൾ കൈയിലുള്ള സ്ക്രൂ ഡ്രൈവർ ലക്ഷിന് നേരെ വീശി എങ്കിലും ലക്ഷ് വിദഗ്ധമായി അത് തട്ടിതെറുപ്പിച്ചു.. ഇരുവരും തമ്മിൽ പരസ്പരം കഴുത്തിനു പിടിച്ചു… പുറത്തുള്ള ശബ്ദംകേട്ട് ശിവാനി ഡോർ ഓപ്പൺ ചെയ്ത് പുറത്തു വന്നു.. ലക്ഷ് അവന്റെ പിടിയിൽ നിന്നും ഒഴിഞ്ഞു മാറി മുഷ്ടി ചുരുട്ടി അവന്റെ വയറിനു ഇടിച്ചു അവന്റെ കഴുത്തിൽ പിടി മുറുക്കി… അവന്റെ മാസ്ക് അഴിച്ചു മാറ്റാൻ നേരമാണ് അയാൾ അരയിൽ നിന്നും
കത്തി എടുത്ത് ലക്ഷിന്റെ കൈത്തണ്ടയിൽ വരയുന്നത്… അതോടെ ലക്ഷ് വേദനകൊണ്ട് അവനിൽ നിന്നുള്ള പിടിവിട്ടു എങ്കിലും ലക്ഷ് വീണ്ടും അവനു നേരെ തിരിയാൻ നേരമാണ് അയാൾ ശിവാനിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപെടുത്തി അവിടുന്ന് സ്റ്റയർ ഇറങ്ങി മുൻവശത്തെ ഡോർ തുറന്ന് പുറത്തിറങ്ങി ശിവാനിയെ പിടിച്ചു തള്ളി ഡോറും അടച്ചു അവിടുന്ന് രക്ഷപെടുന്നത്… കയ്യിൽ നിന്നും ചോര ഒലിക്കുന്നുണ്ടേലും ലക്ഷ് ശിവാനിയെ വീഴാതെ നെഞ്ചോട് ചേർത്തു നിർത്തിയിരുന്നു…
ഡാമ്മിറ്റ് … ലക്ഷ് മുഷ്ടി ചുരുട്ടി ചുവരിൽ ഇടിച്ചു കൊണ്ട് പറഞ്ഞു.. അവനെ എന്റെ കയ്യിൽ കിട്ടാതിരിക്കില്ല…
അയ്യോ കണ്ണേട്ടാ… ദേ കയ്യിൽ നിന്നും ചോര വരുന്നുണ്ടല്ലോ… വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം..എനിക്ക് പേടിയാവുകയാ..
അത് കുഴപ്പം ഇല്ല ചെറിയ മുറിവേയുള്ളൂ….നീ ഇങ്ങനെ പേടിക്കാതെ….
കണ്ണേട്ടാ എന്നാൽ വാ ഞാൻ മരുന്ന് വെച്ചു തരാം എന്നും പറഞ്ഞൂ ശിവാനി അവന്റെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി മുറിവ് ക്ലീൻ ചെയ്ത് മരുന്ന് വെക്കാൻ തുടങ്ങി…..അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നിട്ടുണ്ട്… അവളുടെ മുഖത്തെ ഭാവം കണ്ടാൽ തോന്നും അവളുടെ കൈക്കാണ് മുറിവേറ്റതെന്ന്…. ഒരു പുഞ്ചിരിയാലേ അവൻ അവളെ നോക്കി കാണുകയായിരുന്നു….
എന്റെ ശിവാനി എന്തിനാ ഇങ്ങനെ കണ്ണുനീർ വേസ്റ്റ് ആക്കണേ..ഇത് കുഴപ്പം ഇല്ലെന്ന് എന്നും പറഞ്ഞൂ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു… കുറച്ചു നേരം ഇരുവരും അങ്ങനെ ഇരുന്നു..അവൾ ഒന്ന് ഓക്കേ ആയെന്ന് തോന്നിയ ലക്ഷ് സംസാരത്തിനു തുടക്കമിട്ടു..
നാളെ ഞാനൊരു കണിയാനെ പോയി കാണുന്നുണ്ട്…
എന്തിനാ..അവന്റെ മുഖത്ത് നോക്കാതെ ശിവാനി ചോദിച്ചു..
എന്റെ സമയം ഒട്ടും ശരിയല്ല… നീണ്ടു പോവുന്ന എന്റെ ഫസ്റ്റ് നൈറ്റ് എന്നും നടക്കും എന്ന് ചോദിക്കണല്ലോ… ഇത് ആ മേഘയുടെ പ്രാക്ക് തന്നെയാണ്.. ഒരു സംശയവും ഇല്ല…രാവിലെ എന്തൊക്കെ ആയിരുന്നു… മടിയിൽ ഇരിക്കുന്നു കെട്ടിപിടിക്കുന്നു ഐസ്ക്രീം കഴിക്കുന്നു സമ്മതം അറിയിക്കുന്നു..
അവസാനം ലക്ഷ് മഹാദേവൻ ശശിയായി അല്ലെ.. ശിവാനിക്ക് ചിരി ഉള്ളിലൊതുക്കി പറഞ്ഞു…
മനുഷ്യനെ ഇത്രയ്ക്കും ആക്രാന്തം പാടില്ല… ശിവാനി അവനെ നോക്കി പറഞ്ഞു എഴുന്നേറ്റു…. നിങ്ങൾ പറഞ്ഞ ആ ഡ്രസ്സ് ഇണ്ടല്ലോ ഞാൻ കണ്ടായിരുന്നു… എവിടുന്നു കിട്ടി.. അയ്യേ…
ദേ.. ദേ… മനുഷ്യനെ കൊതിപ്പിച്ചിട്ട് ഇമ്മാതിരി ഡയലോഗ് അടിച്ചാലുണ്ടല്ലോ.. എനിക്കപ്പഴേ തോന്നിയതാ ഇതിങ്ങനെയൊക്കെ ആവുള്ളു എന്ന്.. പുല്ല്.. കേറി ആശിക്കുകയും ചെയ്തു..ആ തെണ്ടി കൈക്കല്ലേ മുറിവേല്പിച്ചത്…ലക്ഷ് വന്നവനെ പ്രാകുവാണ്.. അന്നേരമാണ്
നേരത്തെ ലക്ഷ് ഓഫീസ് സ്റ്റാഫ് സുരേഷിനെ ഏല്പിച്ച കാര്യവുമായി അയാൾ തിരിച്ചു വിളിക്കുന്നത്…
📞സാർ.. ഇന്ന് കുറച്ചു പേര് ലീവ് ആയിരുന്നു… കൂടാതെ ആഫ്റ്റർ നൂൺ ലീവ് ആയിരുന്നവർ മൂന്നു പേരുണ്ട് സാർ .. എല്ലാവരുടെയും ഡീറ്റെയിൽസ് ഞാൻ സാറിന് വാട്സ്ആപ്പ് ചെയ്തിട്ടുണ്ട് എന്നും പറഞ്ഞു അയാൾ കാൾ അവസാനിപ്പിച്ചു… ആ കാൾ കഴിഞ്ഞപ്പോഴാണ് ഗൗതമിന്റെ കാൾ വരുന്നത്….
ഗൗതമിനോട് സംസാരിച്ചു ലക്ഷ് പെട്ടെന്ന് കാൾ അവസാനിച്ചു…
ശിവാനി നീ അറിഞ്ഞോ…. ഗൗതമിന്റെയും മാളൂന്റെയും വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചുന്ന്.. നേരത്തെ മുത്തശ്ശി വിളിച്ചിരുന്നു… ഇപ്പൊ വിളിച്ചത് ഗൗതമാണ്…
അഹാ.. അപ്പോ രണ്ടുപേരും സെറ്റായല്ലേ… പാവം മാളു.. എത്രയാ ഗൗതം സാറിന്റെ പിന്നാലെ നടന്നത്… അവസാനം അവളുടെ ആഗ്രഹം പോലെ നടന്നല്ലോ…
പിന്നല്ലാതെ ഇങ്ങനെ പോയാൽ അവർ നമ്മളെക്കാൾ മുമ്പ് ഗപ്പടിക്കും കേട്ടോ..
ആണോ.. നല്ലകാര്യം…ഇതൊരു കോമ്പറ്റിഷൻ ഐറ്റം ഒന്നും അല്ലല്ലോ.. അതുകൊണ്ട് അവർ ഗപ്പടിക്കുന്നെങ്കിൽ അങ്ങ് അടിക്കട്ടെന്ന്… ശിവാനി ലക്ഷ്നെ തേച്ചൊട്ടിച്ചു…
നീ അങ്ങനെയല്ലേ പറയുള്ളു… തറവാട്ടിൽ എത്തിക്കോട്ടെ ഞാൻ കാണിച്ചു തരുന്നുണ്ട്…. അവിടത്തെ റൊമാൻസ് വേറെ ലെവൽ ആണ്…ആ കുളവും പറമ്പും പാടവും ഓർമ്മകൾ അമ്മാനമാടുന്ന നമ്മുടെ ബെഡ്റൂമും… ഹോ…ഇത്തവണ ഞാനൊരു കലക്ക് കലക്കുമെന്റെ ശിവാനി… കാരണം ഇത്തവണ എനിക്ക് നിൻറെ പെർമിഷൻ ഒന്നും വേണ്ടല്ലോ…ലക്ഷ് അതും മനസ്സിൽ പറഞ്ഞു ഓർമകളിൽ മുഴുകി..
ഇയാളെന്താ സ്വപ്നം കാണുവാണോ ശിവാനി അവനു നേരെ കൈ വീശികൊണ്ട് ചോദിച്ചു…
ആ പിന്നെ..നമ്മൾ നാളെ തറവാട്ടിലേക്ക് ചെല്ലുന്നു… കൂടെ ഗൗതവും കാണും…
അയ്യോ തറവാട്ടിലേക്കോ…ഞാനില്ല… എനിക്ക് പേടിയാ മുത്തശ്ശി എങ്ങാനും നമ്മുടെ മാര്യേജ് ഡ്രാമ അറിഞ്ഞു കാണുമോ..
ഹേയ് അതാരും അറിഞ്ഞിട്ടില്ല.. അമ്മ പറഞ്ഞതാ ആരോടും ഒന്നും പറയേണ്ടെന്ന്… പിന്നെ ഇത്തവണ അച്ഛനും കൂടി കാണും..
അയ്യോ അച്ഛനും ഉണ്ടാവുമോ… എനിക്ക് പേടിയാ… പിന്നെ സരോജിനി മുത്തശ്ശി കൂടി കാണുമായിരിക്കുല്ലെ…
പിന്നെ അവർ മാത്രം അല്ല ബന്ധുക്കൾ ഒരുപാട് പേര് കാണും….
എന്നാൽ ഞാനില്ല എനിക്ക് പേടിയാ..
പേടിയോ എന്തിന് നിനക്ക് എന്നെ വിറപ്പിക്കാൻ മാത്രമേ അറിയുള്ളു..നീ നോക്കിക്കോ
ഇത്തവണ ആ സരോജിനി മുത്തശ്ശിക്ക് ഒരു പണി കൊടുത്തിട്ടേ എനിക്ക് സമാധാനം ആവത്തുള്ളൂ… അതുകൊണ്ട് എന്റെ പൊന്നു മോള് നാളെ റെഡിയായിക്കോ കേട്ടോ… എനിക്ക് രാവിലെ ഓഫീസിൽ ഒരു അർജെന്റ് ആയി ചെയ്ത് തീർക്കേണ്ട
കുറച്ചു വർക്ക്സ് ഉണ്ട് അത് കഴിഞ്ഞു നമ്മൾ വീണ്ടും തറവാട്ടിലേക്ക് പോവുന്നു… ഇനിയിപ്പോ എല്ലാം അവിടെ ചെന്നിട്ട് അതും പറഞ്ഞു ബെഡിൽ മലന്നു കിടന്നു ചിലത് മനസ്സിൽ കണക്ക് കൂട്ടാൻ തുടങ്ങി…
പിറ്റേന്ന് രാവിലെ..
ലക്ഷ് പ്രസന്റേഷൻ റൂമിൽ ഇരുന്നു പുതിയ പ്രോജെക്ടിന്റെ പ്രസന്റേഷൻ കാണുവായിരുന്നു.. ഓരോരുത്തരും അവരുടെ ഭാഗം എക്സ്പ്ലെയിൻ ചെയ്യുവാണ്…
ആദർശ് ആയിരുന്നു ഇപ്പോ പ്രെസെന്റ് ചെയ്യുന്നുള്ളത്… അന്നേരമാണ് ലക്ഷ് അവന്റെ കയിലിരിക്കുന്ന മോതിരം ശ്രദ്ധിക്കുന്നത്… ഇന്നലെ രാത്രി ആ വന്നവനിൽ ലക്ഷ് പ്രത്യേകം ശ്രദ്ധിച്ചിച്ചിരുന്നത് അവന്റെ ആ വിരലിൽ കിടക്കുന്ന മോതിരമായിരുന്നു… അതേ മോതിരം തന്നെയാണ് ആദർശിന്റെ വിരലിൽ കിടക്കുന്നത് എന്ന് കണ്ടപ്പോൾ ലക്ഷ് പെട്ടെന്ന് തന്റെ ഫോൺ എടുത്ത്
ഇന്നലെ ഉച്ചകഴിഞ്ഞു ലീവ് ആയ മൂന്നുപേരുടെ ലിസ്റ്റ് എടുത്ത് നോക്കി..അതിൽ ഒരു പേര് ആദഷിന്റെ ആണെന്ന് മനസിലാക്കിയ ലക്ഷിന്റെ ഓർമകൾ കഴിഞ്ഞ ദിവസം ഐസ്ക്രീം കഴിക്കുന്ന ടൈമിലേക്ക് പോയതും ഒരു മിന്നായം പോലെ തങ്ങളുടെ പിന്നിൽ ഇരിക്കുന്ന വ്യക്തിയിലേക്ക് ചെന്നു നിന്നു … തന്റെ സംശയം ശരിയാണ്… എന്റെ വീട്ടിലെ ആ ഒരു വഴിയിൽ കൂടി ഒരാൾ അകത്തു കയറിയിട്ടുണ്ടെങ്കിൽ ആ വഴി വ്യക്തമായി അറിയാവുന്ന ഒരാൾ ആവണം.. അങ്ങനെ ഒരാളും ഇല്ല.. ഈ ഒരു സീക്രെട് വേ ശിവാനിയോട് മാത്രമേ താൻ പറഞ്ഞിട്ടും ഉള്ളു… അതും ഇന്നലെ ഐസ്ക്രീം കഴിക്കാം നേരം.. അന്നേരം അവിടെ ഉണ്ടാവാൻ സാധ്യത ഉള്ളത് തന്റെ ഓഫീസ് സ്റ്റാഫ് മാത്രമാണ്..
തന്നെ അറിയാവുന്ന ഒരാളും തന്റെ വീട്ടിൽ കയറില്ല.. അങ്ങനെ ഒരാൾ കയറിട്ടുണ്ടെങ്കിൽ ആളെ ഉറപ്പായും പിടിച്ചിരിക്കും.. ഇവിടിപ്പോ ആദർശ് പഞ്ച് ചെയത് പുറത്തിറങ്ങിയിരിക്കുന്നത് ഉച്ചയ്ക്ക് ഒരുമണിക്ക് ആണ്.. ആളുടെ ലക്ഷ്യം ശിവാനി തന്നെ ആയിരുന്നു… പക്ഷെ ശിവാനി വീട്ടിൽ എത്താൻ വൈകിപ്പോയി എന്നതും അവൾ ആരോ അകത്തുള്ളത് തിരിച്ചറിഞ്ഞു എന്നതും ആൾക്ക് വിനയായി… ഒരുപക്ഷെ അന്ന് സ്റ്റോർ റൂമിൽ ശിവാനിയെ ആക്രമിക്കാൻ ചെന്നതും ഇവൻ തന്നെയാണോ…വരട്ടെ ഇവനെ തെളിവ് സഹിതം കുടുക്കാനുള്ള വഴി എനിക്കറിയാം.. വെറും മോതിരം വെച്ച് ഒന്നും ചെയ്യാൻ പറ്റില്ല..ലക്ഷ് ആദർശിന്റെ നേരെ പുച്ഛം കലർന്ന നോട്ടം പായിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞൂ..ആദർശിനെ കുറിച്ചു ലക്ഷിന് ഇതുവരെ യാതൊരുവിധ സംശയവും ഇല്ലായിരുന്നു… പുറമെ കാണാൻ ഒരു മാന്യൻ… ജോലിയും കൃത്യമായി ചെയ്യും.. പക്ഷെ… മറഞ്ഞു നിന്നു കുത്തുന്ന ആൾ ഇവനാണെന്ന് സംശയം തോന്നിയതും ലക്ഷ് ഒരവസരത്തിനായി കാത്തിരുന്നു……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]