അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് പിന്നാലെ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍ ആണോ എല്‍ഡിഎഫ് കണ്‍വീനര്‍ ആണോ എന്ന് സംശയമുണ്ട്. യുഡിഎഫിനെ ആക്രമിക്കേണ്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ ചെയ്യേണ്ട ജോലിയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.
നിര്‍ജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കള്‍ ഔഷധം നല്‍കുകയാണ്. പ്രതിപക്ഷത്തിന്റെ ആവനാഴിയിലേക്ക് ആയുധം നല്‍കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്. വിമര്‍ശിക്കാന്‍ യോഗ്യരാണോ എന്ന് ആത്മപരിശോധന നടത്താനും തയ്യാറാകണം. പാര്‍ട്ടിക്ക് പുല്ലുവില കല്‍പ്പിച്ച് ചില കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ ആളുകളുണ്ട്. ഈ ഭരണത്തിന് എതിരെ ആര് നിന്നാലും ജനങ്ങള്‍ പ്രതികരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
അടൂര്‍ പ്രകാശിന്റെ പരാതിയില്‍ ഗൗരവം ഇല്ലെന്ന് ഹൈക്കമാന്റിന് മനസ്സിലായിട്ടുണ്ടെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്. ഈ കാരണത്താലാണ് ഒരു മാസം കഴിഞ്ഞിട്ടും പരാതിയില്‍ ഇടപെടല്‍ ഉണ്ടാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി സണ്ണി ജോസഫിനെതിരെയും രൂക്ഷ വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്. ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കിയാണ് പ്രതികരിക്കേണ്ടത്. യോഗ്യതയുള്ള ഒരുപാട് പേരെ ഒഴിച്ച് നിര്‍ത്തിയാണ് ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയത്. അവസരം ലഭിച്ചാല്‍ അതിനനുസരിച്ച് ഉയരാന്‍ ഓരോ മന്ത്രിമാര്‍ക്കും കഴിയണം. എല്ലാ മന്ത്രിമാരെയും ഗണ്‍ പോയിന്റില്‍ നിര്‍ത്താനുള്ള കാര്യങ്ങള്‍ തന്റെ കൈവശമുണ്ട്. ആറുമാസം കൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ അലാവുദീന്റെ അത്ഭുതവിളക്ക് മുഖ്യമന്ത്രിയുടെ കൈവശമില്ലെന്നും മുഖ്യമന്ത്രിയെ എല്ലാവരും ഗൺപോയിന്റിൽ നിർത്തുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വിമര്‍ശനങ്ങളുമായായിരുന്നു നേരത്തെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് രംഗത്തെത്തിയത്. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ താന്‍ കാര്യങ്ങള്‍ ഒന്നും അറിയുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് പല വിവരങ്ങളും അറിയുന്നതെന്നുമായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. യുഡിഎഫില്‍ കൂടിയാലോകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചു പുറത്തുചാടിച്ചത് പോലെ യുഡിഎഫ് കണ്‍വീനറെയും പുറത്തുചാടിക്കാനുള്ള ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നു. ഇതിന് പിന്നില്‍ ഒരു ഉപജാപക സംഘം ഉണ്ടെന്നും അടൂര്‍ പ്രകാശ് തുറന്നടിച്ചിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം
