പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി
ഗുവാഹത്തി: പാൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും കൊണ്ട് മാത്രം ഇന്ത്യൻ പൗരത്വം തെളിയിക്കാൻ സാധിക്കില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. രേഖകൾ നൽകിയതിന് ആധാരമായ ഔദ്യോഗിക വിവരങ്ങൾ കൂടി ഹാജരാക്കിയാൽ മാത്രമേ അവ പൗരത്വത്തിനോ കുടുംബബന്ധം തെളിയിക്കാനോ ഉപയോഗിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.
ദരംഗ് സ്വദേശിയായ കുൽച്ചൻ ബീഗത്തെ വിദേശിയെന്ന് പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഇതിനെതിരേ അവർ സമർപ്പിച്ച ഹർജിയും കോടതി തള്ളി.
1971 മാർച്ച് 25ന് ശേഷം ഇന്ത്യയിലെത്തിയ വിദേശിയാണെന്ന് ചൂണ്ടിക്കാട്ടി 2018ൽ മംഗൽദായിയിലെ ഫോറിനേഴ്സ് ട്രൈബ്യൂണലാണ് കുൽച്ചൻ ബീഗത്തെ വിദേശിയായി പ്രഖ്യാപിച്ചത്. ഇതിനെതിരായ ഹർജി പരിഗണിച്ച ജസ്റ്റിസ് കല്യാൺ റായ് സുരാന, ജസ്റ്റിസ് സുസ്മിത ഫൂക്കൻ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഹർജിക്കാരി ആശ്രയിച്ച രേഖകളായ പിതാവിന്റെ പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, സ്വന്തം വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവ പൗരത്വമോ മാതാപിതാക്കളുമായുള്ള കുടുംബബന്ധമോ തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.
പാൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും ഔദ്യോഗിക അന്വേഷണങ്ങളില്ലാതെ വ്യക്തികൾ സ്വയം അപേക്ഷിച്ച് നേടുന്ന രേഖകളാണെന്ന് വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. ഇവ അനുവദിക്കുന്നതിന് ആധാരമായ രേഖകൾ തെളിയിക്കാത്തിടത്തോളം ഇന്ത്യൻ പൗരത്വത്തിന്റെ തെളിവായി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ 1971 മാർച്ച് 25 എന്ന തീയതി അടിസ്ഥാനമാക്കി പൗരത്വവും കുടുംബപാരമ്പര്യവും പരിശോധിക്കുന്ന അർധ ജുഡീഷ്യൽ സ്ഥാപനങ്ങളാണ്. വിദേശികളായി പ്രഖ്യാപിക്കപ്പെടുന്നവർക്ക് ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ കർശന മാർഗ്ഗനിർദേശങ്ങളുമായി സുപ്രീം കോടതി; ‘മ്യൂൾ’ അക്കൗണ്ടുകൾ പൂട്ടി കെട്ടാൻ റിസർവ് ബാങ്കിന് നിർദ്ദേശം
