Saturday, 14 November 2026 About Us · Contact Us

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

Mayilpeeli - സംഘപരിവാര്‍ പ്രസിദ്ധീകരണം 'മയില്‍പ്പീലി'യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി
സംഘപരിവാര്‍ പ്രസിദ്ധീകരണം 'മയില്‍പ്പീലി'യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

തിരുവനന്തപുരം: സംഘപരിവാര്‍ പ്രസിദ്ധീകരണത്തിന്റെ സ്‌കോളര്‍ഷിപ്പ് മത്സരം സംഘടിപ്പിക്കാന്‍ അനുമതി. ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയത്. യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യംഗ് സ്‌കോളര്‍ എക്‌സാം എന്ന പേരിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി.

പഠന സമയം നഷ്ടപ്പെടാതെയും ഫീസ് ഈടാക്കാതെയും മത്സരങ്ങള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം. ദേശീയ അധ്യാപക പരിഷത്ത് മയില്‍പ്പീലി മാസികയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാ താരം ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍.

ആര്‍എസ്എസ് മാസിക അടിസ്ഥാനമാക്കി ആദ്യമായിട്ടാകാം സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയില്‍പ്പീലി.

യുഡിഎഫ് ഭരിക്കുമ്പോള്‍ ഇതൊന്നും അത്ഭുതകരമായി തോന്നുന്നില്ലെന്ന് വി കെ സനോജ് എംഎല്‍എ പ്രതികരിച്ചു. കാരണം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും ആര്‍എസ്എസ് വല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. കാലടിയിലെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തന്നെ സംഘപരിവാര്‍ വിധേയത്വം ആണ്. സിസ തോമസിന് വേണ്ടിയാണ് റോജി എം ജോണ്‍ പ്രവര്‍ത്തിക്കുന്നതെന്നും വി കെ സനോജ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ മൂന്ന് എംഎല്‍എമാത്രമെ ബിജെപിക്ക് ഉള്ളൂവെങ്കിലും കേരളത്തിലെ ഭരണത്തില്‍ എങ്ങനെ ഇടപെടണമെന്ന ആര്‍എസ്എസ് പദ്ധതി ബുദ്ധിമുട്ടിലാതെ നടപ്പിലാക്കാന്‍ കഴിയുന്നുണ്ടെന്നും സനോജ് ആരോപിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

4 മണിക്കൂർ മുൻപ്
ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം; വാർഷിക മസ്റ്ററിങ് സമയപരിധി നവംബർ 30 വരെ നീട്ടി

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം; വാർഷിക മസ്റ്ററിങ് സമയപരിധി നവംബർ 30 വരെ നീട്ടി

6 മണിക്കൂർ മുൻപ്
സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി

സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി

6 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ

ചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ

6 മണിക്കൂർ മുൻപ്
മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും

മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും

7 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

8 മണിക്കൂർ മുൻപ്