സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക് അനുമതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ സംഘപരിവാർ സംഘടന ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസികയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘യങ് സ്കോളർ എക്സാം’ എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയ സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ആർഎസ്എസ് ആഭിമുഖ്യമുള്ള അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാസികയും സഹകരിച്ച് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിന്റെ അപേക്ഷയിലാണ് പരീക്ഷ നടത്താൻ അനുമതി നൽകിയത്. ഇത് ആദ്യമായാണ് ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകുന്നത്.
യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘യംഗ് സ്കോളർ എക്സാം’ എന്ന പേരിലാണ് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്. സിനിമാതാരം ഉണ്ണി മുകുന്ദനാണ് പരീക്ഷയുടെ ബ്രാൻഡ് അംബാസഡർ.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി

ചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ

മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും

ചാല സ്വർണ്ണക്കവർച്ചയിൽ ദുരൂഹത മുറുകുന്നു; ഉടമയ്ക്ക് ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി ബന്ധമെന്ന് സംശയം: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ
