അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യ സൂത്രധാരൻ ഷിന്റോ ഷിബു ഹൈദരാബാദിൽ പിടിയിൽ
കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ ഹൈദരാബാദില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. എംഡിഎംഎ ഇടപാടുകളുടെ ആസൂത്രകൻ ഇയാളാണെന്നാണ് നിഗമനം. ഹൈദരാബാദ് പോലീന്റെ സഹായത്തോടെയാണ് കോഴിക്കോട് സിറ്റി പൊലീസ് പ്രതിയെ പിടികൂടിയത്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്.
വടകരയില്‍ സഫ്വാന്‍ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്വേഷണത്തില്‍ അധ്യാപികമാരുടെ പങ്കും വെളിപ്പെടുകയായിരുന്നു. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

കൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾ

അഞ്ച് ദിവസം സാവകാശം ചോദിച്ചിട്ടും ബാങ്ക് വഴങ്ങിയില്ല; മൃതദേഹവുമായി പ്രതിഷേധത്തിനൊരുങ്ങി ബന്ധുക്കൾ

ബിഷ്ണോയ് ഗാങ്ങിന്റെ രഹസ്യ ഏജൻ്റാണ് പാലക്കാട് പിടിയിലായ ഗുരുമൂർത്തി; താരങ്ങളുടെ ചിത്രങ്ങൾ കൈമാറി വാങ്ങിയത് ലക്ഷങ്ങൾ
