ചാല സ്വർണ്ണക്കവർച്ചയിൽ നിർണ്ണായക വഴിത്തിരിവ്; ആറുപേർ പിടിയിൽ: ഒരാൾ രക്ഷപ്പെട്ടു
തിരുവനന്തപുരം: ചാലയിൽ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവത്തിൽ 6 പ്രതികൾ പിടിയിൽ. നാല് പേരെ വയനാട് ലക്കിടിയിൽ നിന്നും രണ്ട് പേരെ തിരുവനന്തപുരത്ത് നിന്നുമാണ് പിടികൂടിയത്. പിടിയിലായവരിൽ ജ്വല്ലറിയുമായി ബന്ധമുള്ളവരുമുണ്ട്. ഒരാൾ ഒളിവിലാണ്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവർ 3 കിലോ സ്വർണ്ണമാണ് കവർന്നത്. മോഷണത്തിന് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പ് പ്രതികൾ നടത്തിയിട്ടുണ്ട് എന്നാണ് പൊലീസിൻ്റെ നിഗമനം. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കുകയുളൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ 25 വർഷമായി ചാലയിൽ ജ്വല്ലറി ബിസിനസ് നടത്തുന്ന ആളാണ് മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാർ. പഴയ സ്വർണം പ്യൂരിഫൈ ചെയ്യാനായി വീട്ടിലേക്ക് എത്തിക്കുന്നതാണ് പതിവ് രീതി. വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാനത്തെ ഞെട്ടിച്ച മോഷണം നടന്നത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികൾ സഞ്ചരിച്ച ബൈക്കുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചിലും ബാക്കി സ്വർണ്ണം വീണ്ടെടുക്കാനുള്ള അന്വേഷണവും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾ

സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക് അനുമതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

ബിഷ്ണോയ് ഗാങ്ങിന്റെ രഹസ്യ ഏജൻ്റാണ് പാലക്കാട് പിടിയിലായ ഗുരുമൂർത്തി; താരങ്ങളുടെ ചിത്രങ്ങൾ കൈമാറി വാങ്ങിയത് ലക്ഷങ്ങൾ

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡോക്ടർ എൻ കെ ബിനുവിന് സസ്പെൻഷൻ
