Sunday, 15 November 2026 About Us · Contact Us

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

Nedumbassery Road Accident Hearing On Accused Suhails Bail - സുഹൈൽ
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈലിന്‍റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ ജീവനെടുത്ത മിനി കൂപ്പർ വാഹനാപകടത്തിൽ അതിവേഗം കുറ്റപത്രം തയാറാക്കി അന്വേഷണസംഘം. പ്രതി സുഹൈൽ സജീവിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തിയുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്.

എറണാകുളം റൂറൽ പൊലീസ് മേധാവി സുദർശന്റെ കീഴിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. വാഹനാപകടം നടന്ന് ഒരു മാസം മാത്രം പിന്നിടുമ്പോഴേക്കും കുറ്റപത്രമെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ഇഡിആര്‍ പരിശോധനാഫലം ശരിവച്ചിരുന്നു. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് വേഗത 162 കിലോമീറ്ററായിരുന്നുവെന്നും, വാഹനം 500 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 11 സെക്കന്‍ഡ് കൊണ്ടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിഎംഡബ്ല്യൂ അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

വാഹനത്തിന്റെ വേഗത, അപകടസമയത്ത് ബ്രേക്ക് ചെയ്തിരുന്നോ, മറ്റ് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നോ, അന്ന് വാഹനം സഞ്ചരിച്ച ദൂരം തുടങ്ങിയ സമഗ്ര വിവരങ്ങള്‍ ഇഡിആറില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതിലെ വിവരങ്ങള്‍ പൂര്‍ണമായി ശേഖരിക്കുന്നത് വാഹനത്തിന്റെ സ്വകാര്യതയെ ബാധിക്കുന്നതുകൊണ്ട്, ജര്‍മനിയിലെ ബിഎംഡബ്ല്യൂ ഹെഡ്ക്വാട്ടേഴ്സിലെത്തിച്ച് വിദഗ്ധ സഹായത്തോടെ പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു.

അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കേസിൽ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മേല്‍ക്കോടതികളെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് കുടുംബം. വാഹനത്തിന്റെ ആര്‍സി ഉടമയായ അമ്മയെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

നെടുമ്പാശേരിയിൽ മിനി കൂപ്പര്‍ വാഹനത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

13 മണിക്കൂർ മുൻപ്
കൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾ

കൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾ

14 മണിക്കൂർ മുൻപ്
ജുവനൈൽ കേസുകളിലെ പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുന്നത് പരിഗണിക്കണം; ഹൈക്കോടതി നിർദേശം ഗൗരവമുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ജുവനൈൽ കേസുകളിലെ പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുന്നത് പരിഗണിക്കണം; ഹൈക്കോടതി നിർദേശം ഗൗരവമുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണ

14 മണിക്കൂർ മുൻപ്
ജുവനൈൽ കേസുകൾ; പ്രായപരിധി 16 വയസ്സാക്കുന്നത് പരിഗണിക്കണം: നിയമനിർമ്മാണ സഭകൾ ആലോചന നടത്തണമെന്നും ഹൈക്കോടതി

ജുവനൈൽ കേസുകൾ; പ്രായപരിധി 16 വയസ്സാക്കുന്നത് പരിഗണിക്കണം: നിയമനിർമ്മാണ സഭകൾ ആലോചന നടത്തണമെന്നും ഹൈക്കോടതി

16 മണിക്കൂർ മുൻപ്
ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ; എൽഐസിയുമായി സഹകരിച്ച് ദേവസ്വം ബോർഡ്

ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ; എൽഐസിയുമായി സഹകരിച്ച് ദേവസ്വം ബോർഡ്

14 Nov 2026
അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

13 Nov 2026