Sunday, 15 November 2026 About Us · Contact Us

ആലപ്പുഴയിൽ ക്രൂരത; ഒന്നരവയസ്സുകാരനെ പിതാവ് തറയിലടിച്ച് കൊന്നു

8 Month Old Baby Dies After Getting A Piece Of Wood Stuck - തൊണ്ടയില്‍ അടപ്പ് കുടുങ്ങി 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു; മൂത്തകുട്ടിയ്ക്കും സമാനരീതിയില്‍ മരണം: അസ്വാഭാവികതയെന്ന് പിതാവ്‌
തൊണ്ടയില്‍ അടപ്പ് കുടുങ്ങി 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു; മൂത്തകുട്ടിയ്ക്കും സമാനരീതിയില്‍ മരണം: അസ്വാഭാവികതയെന്ന് പിതാവ്‌

മാവേലിക്കരയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളുടെ കുഞ്ഞായ ദീപികയാണ് കൊല്ലപ്പെട്ടത്. പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ക്രൂരകൃത്യം നടത്തുമ്പോള്‍ പിതാവ് മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിനെ ഇയാള്‍ ഓടിവന്ന് എടുത്തുകൊണ്ടുപോയി തറയിലടിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 10.30ഓടെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

കുഞ്ഞിന്റെ ശരീരത്തിലെ പരുക്കുകള്‍ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ കുഞ്ഞിന് ജീവനില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കളിക്കുമ്പോള്‍ കുഞ്ഞ് മുറ്റത്ത് വീണു എന്നാണ് മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. ഡോക്ടറുമാരുടെ പരിശോധനയില്‍ തലയില്‍ ഉള്‍പ്പെടെ കുഞ്ഞിന്റെ ശരീരത്തില്‍ പലയിടത്തും പരുക്കുകള്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. പിന്നീട് പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് പരിതോഷ് കുറ്റം സമ്മതിച്ചത്. കുഞ്ഞിന്റെ മൂത്ത സഹോദരിയേയും ഇയാള്‍ ആക്രമിച്ചതായും വിവരമുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

5 മണിക്കൂർ മുൻപ്
വടകര എംഡിഎംഎ കേസ്: ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി: ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ

വടകര എംഡിഎംഎ കേസ്: ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി: ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ

6 മണിക്കൂർ മുൻപ്
അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യ സൂത്രധാരൻ ഷിന്റോ ഷിബു ഹൈദരാബാദിൽ പിടിയിൽ

അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യ സൂത്രധാരൻ ഷിന്റോ ഷിബു ഹൈദരാബാദിൽ പിടിയിൽ

6 മണിക്കൂർ മുൻപ്
വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം; യുപിയിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം; യുപിയിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

17 മണിക്കൂർ മുൻപ്
ചാല സ്വർണ്ണക്കവർച്ചയിൽ നിർണ്ണായക വഴിത്തിരിവ്; ആറുപേർ പിടിയിൽ: ഒരാൾ രക്ഷപ്പെട്ടു

ചാല സ്വർണ്ണക്കവർച്ചയിൽ നിർണ്ണായക വഴിത്തിരിവ്; ആറുപേർ പിടിയിൽ: ഒരാൾ രക്ഷപ്പെട്ടു

18 മണിക്കൂർ മുൻപ്
പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

18 മണിക്കൂർ മുൻപ്