തൃശൂർ പൂരം നടത്തിയവര്‍ തന്നെ മുടക്കി; ആഭ്യന്തര വകുപ്പ് മടക്കിയറിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമർശങ്ങൾ
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തരവകുപ്പ് മടക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കണ്ടെത്തലുകള്‍ക്ക് മതിയായ തെളിവില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. അതേസമയം തെളിവുകള്‍ ഉള്‍പ്പെടുത്തി പൊലീസ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സാധ്യത.
പൂരം നടത്തിയവര്‍ തന്നെ അത് കലക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആചാരങ്ങള്‍ ലംഘിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ഒരു പ്രധാന ആരോപണം. പോലീസ്, ദേവസ്വം, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങള്‍ തമ്മില്‍ ഏകോപനം ഉണ്ടായില്ല. പൊലീസ് നിര്‍ദേശങ്ങളെ അപ്പാടെ അവഗണിച്ചു. വെടിക്കെട്ടുമായി ബന്ധപ്പെട്ട ഹൈകോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല. കുറ്റാരോപിതര്‍ വിശ്വാസം സംരക്ഷക്കേണ്ട ആളുകളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വിശ്വാസികള്‍ ആചാരത്തിനു എതിരെ നീക്കം നടത്തിയെന്നത് തെളിവില്ലാതെ ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുകയായിരുന്നു.
തൃശൂര്‍ പൂരം കലക്കലില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ അന്വേഷണം പ്രഖ്യാപിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 26ന് ആഭ്യന്തര വകുപ്പിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട അതീവ നിര്‍ണായകമായ 16 കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ പലതിലും ആവശ്യത്തിന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പ് റിപ്പോര്‍ട്ട് മടക്കിയത്. കേസ് കോടതിയിലെത്തുമ്പോള്‍ നിലനില്‍ക്കുമോ എന്ന പരിശോധനകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് റിപ്പോര്‍ട്ട് മടക്കിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രാക്ക് പ്രാക്ക് .. കൊല്ലിപ്രാക്ക് ഗാനവുമായി ‘മായൻ ചാപ്റ്റർ 1’. ഡിസംബർ 3ന് ചിത്രം തീയറ്ററുകളിൽ എത്തും.

ആലപ്പുഴയിൽ ക്രൂരത; ഒന്നരവയസ്സുകാരനെ പിതാവ് തറയിലടിച്ച് കൊന്നു

എൽപിഎസ്ടി ഉദ്യോഗാർത്ഥികളുമായി സർക്കാർ ഉടൻ ചർച്ച നടത്തി പരിഹാരം കാണണം: എം.വി. ഗോവിന്ദൻ

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി
