Monday, 16 November 2026 About Us · Contact Us

തേക്കിൻകാട്ടിലെ ദുരൂഹ കൊലപാതകം: പൂനെ എയർപോർട്ട് ജീവനക്കാരിയുടെ മരണം; മുഖംമൂടി ആക്രമണ കഥ പറഞ്ഞ് ആൺസുഹൃത്ത് കുരുക്കിൽ

Pune Murder - തേക്കിൻകാട്ടിലെ ദുരൂഹ കൊലപാതകം: പൂനെ എയർപോർട്ട് ജീവനക്കാരിയുടെ മരണം; മുഖംമൂടി ആക്രമണ കഥ പറഞ്ഞ് ആൺസുഹൃത്ത് കുരുക്കിൽ

ദീപാവലി ആഘോഷങ്ങള്‍ക്കായി മകള്‍ക്കൊപ്പം സ്വന്തം വീട്ടിലെത്തിയ യുവതി വനപ്രദേശത്ത് കുത്തേറ്റുമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. പൂനെ വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാരിയായിരുന്ന വര്‍ഷ താക്കൂറാണ് (35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വര്‍ഷയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിതേഷ് അഗര്‍വാളിനെ മഹാരാഷ്ട്രയിലെ ദാവനിവാഡ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തെക്കുറിച്ച് ഹേലീസ് പറയുന്നതിങ്ങനെ….

പൂനെ വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനക്കമ്പനിയുടെ ടിക്കറ്റ് കൗണ്ടറിലെ ജോലിക്കാരിയായിരുന്നു വര്‍ഷ താക്കൂര്‍. 2024ല്‍ വിവാഹിതയായ വര്‍ഷ, രണ്ടര വയസുള്ള മകളോടൊപ്പം പൂനെയിലെ ധനോരിയിലാണ് താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് സമര്‍ സയ്യിദ് ഇന്‍ഡോറിലാണ് താമസം.

ദീപാവലിയോടനുബന്ധിച്ച് വര്‍ഷ മകളെയും കൂട്ടി പൂനെയില്‍ നിന്ന് മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ നവേഗാവ് കിന്‍ഹി ഗ്രാമത്തിലുള്ള സ്വന്തം വീട്ടിലേക്ക് വന്നു. നവംബര്‍ 15, ഞായറാഴ്ച മടങ്ങിപ്പോകാനായിരുന്നു തീരുമാനം.

നവംബര്‍ 14, ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ വര്‍ഷ പുറത്തുപോയി. മഹാരാഷ്ട്ര-മധ്യപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗോണ്ടിയ ജില്ലയിലെ മനോഹര്‍ ചൗക്കില്‍ താമസിക്കുന്ന നിതേഷ് അഗര്‍വാളിനൊപ്പമാണ് വര്‍ഷ പോയത്. കോളജ് കാലം മുതല്‍ നിതേഷിനെ വര്‍ഷയ്ക്ക് പരിചയമുണ്ടായിരുന്നു. ഗോണ്ടിയ ജില്ലയിലെ ബോണ്ട്രാനിയിലെ വൈന്‍ഗംഗ നദീതീരത്തേയ്ക്കാണ് ഇരുവരും പോയത്. അവിടെയെത്തിയ അവര്‍ ക്ഷേത്രത്തിന് പിന്നിലുള്ള ബോണ്ട്രാനി വനപ്രദേശത്തേക്ക് പോയി.

അന്ന് വൈകിട്ട് ആറ് മണിയോടെ നവേഗാവ് ഖുര്‍ദില്‍ താമസിക്കുന്ന വര്‍ഷയുടെ സഹോദരീഭര്‍ത്താവ് അശ്വിനി എന്ന പപ്പു പട്‌ലയ്ക്ക് ഒരു ഫോണ്‍കോള്‍ വന്നു. നിതേഷ് അഗര്‍വാളിന്റെ കോളായിരുന്നു അത്. വൈന്‍ഗംഗ നദീതീരത്തെ തേക്കിന്‍കാട്ടില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ തങ്ങളെ മൂന്ന് മുഖംമൂടി ധാരികള്‍ ആക്രമിച്ചെന്നും കൊള്ളയടിച്ചെന്നുമാണ് നിതേഷ് പറഞ്ഞത്. തങ്ങളുടെ പക്കലുണ്ടായിരുന്ന 40,000 രൂപയും സ്വര്‍ണാഭരണങ്ങളും അവര്‍ കൈക്കലാക്കിയെന്നും അയാള്‍ പറഞ്ഞു. മാത്രമല്ല കൊള്ളയടിക്കുന്നതിനിടെ അക്രമികളില്‍ ഒരാള്‍ വര്‍ഷയെ കുത്തിയെന്നും താന്‍ കാറിൽ കയറി രക്ഷപ്പെട്ടെന്നും നിതേഷ് കൂട്ടിച്ചേര്‍ത്തു.

വിവരമറിഞ്ഞ അശ്വിനിയും മറ്റ് കുടുംബാംഗങ്ങളും ഉടനെ ബോണ്ട്രാനി തേക്കിന്‍കാട്ടിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയ ബന്ധുക്കള്‍ കാണുന്നത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വര്‍ഷയെയാണ്. അവര്‍ ഉടനെ ഖൈര്‍ലാഞ്ചിയിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് അവളെ കൊണ്ടുപോയി. വൈകിട്ട് ഏഴ് മണിയോടെ വര്‍ഷയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അവള്‍ മരിച്ചതായി സ്ഥിരീകരിച്ചു.

മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് വര്‍ഷയെ കുത്തിയിരിക്കുന്നതെന്നും പിറകില്‍ നാല് തവണ കുത്തേറ്റിട്ടുണ്ടെന്നും ഡോക്ടര്‍ വിശദീകരിച്ചു. തുടര്‍ന്ന് കുടുംബവും ആശുപത്രി അധികൃതരും ഖൈര്‍ലാഞ്ചി പൊലീസില്‍ വിവരമറിയിച്ചു. നവംബര്‍ 14ന് വൈകിട്ട് തങ്ങള്‍ക്ക് പരാതി ലഭിച്ചതായി വാരസിയോണി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അനൂപ് കുമാര്‍ ഉയ്‌കെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകം നടന്നത് മഹാരാഷ്ട്രയിലെ ദാവനിവാഡ പൊലീസിന്റെ അധികാരപരിധിയില്‍ വരുന്ന ബോണ്ട്രാനിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി.

തുടര്‍ന്ന് ദാവനിവാഡ പൊലീസും ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും ക്രൈം സീനിലെത്തി തെളിവുകള്‍ ശേഖരിച്ചു. അജ്ഞാതരായ മുഖംമൂടി ധാരികള്‍ തങ്ങളെ ആക്രമിച്ച് കൊള്ളയടിച്ചെന്നായിരുന്നു നിതേഷ് അഗര്‍വാളിന്റെ മൊഴി. എന്നാല്‍ വര്‍ഷയുടെ കഴുത്തില്‍ അവളുടെ സ്വര്‍ണമാലയുണ്ടായിരുന്നു. അത് നഷ്ടപ്പെട്ടിരുന്നില്ല. ഇതില്‍ പൊലീസിന് സംശയം തോന്നി. മാത്രമല്ല, വര്‍ഷയ്ക്ക് നാല് കുത്തേറ്റെങ്കിലും ഒരു ചതവോ പരിക്കോ ഇല്ലാതെ നിതേഷ് രക്ഷപ്പെട്ടത് എങ്ങനെയെന്നതും അവര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി. ഇതോടെ പൊലീസ് നിതേഷ് അഗര്‍വാളിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നിതേഷിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. വര്‍ഷയുടെ സഹോദരീഭര്‍ത്താവ് അശ്വിനിയെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

നവംബര്‍ 15ന് രാവിലെ 11 മണിയോടെ ഖൈര്‍ലാഞ്ചി ആശുപത്രിയില്‍ വര്‍ഷ താക്കൂറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കേസില്‍ നീതിയുക്തവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നാണ് വര്‍ഷയുടെ പിതാവ് ദുര്‍ലാല്‍ താക്കൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങി

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങി

6 മണിക്കൂർ മുൻപ്
പേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം

പേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം

6 മണിക്കൂർ മുൻപ്
ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം, ശിക്ഷ താൽക്കാലികമായി മരവിപ്പിച്ച് സുപ്രിംകോടതി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം, ശിക്ഷ താൽക്കാലികമായി മരവിപ്പിച്ച് സുപ്രിംകോടതി

6 മണിക്കൂർ മുൻപ്
പ്രസാദം കഴിച്ചതിന് തല്ലി; നാല്വയസുകാരി മരിച്ചു, അമ്മ അറസ്റ്റിൽ: പരമാവധി ശിക്ഷ ആവശ്യപ്പെട്ട് അച്ഛൻ

പ്രസാദം കഴിച്ചതിന് തല്ലി; നാല്വയസുകാരി മരിച്ചു, അമ്മ അറസ്റ്റിൽ: പരമാവധി ശിക്ഷ ആവശ്യപ്പെട്ട് അച്ഛൻ

7 മണിക്കൂർ മുൻപ്
മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി അറസ്റ്റില്‍: പിടിയിലായത് ബസില്‍ നിന്ന്

മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി അറസ്റ്റില്‍: പിടിയിലായത് ബസില്‍ നിന്ന്

7 മണിക്കൂർ മുൻപ്
കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നായാട്ട് തോക്ക് കണ്ടെത്തി

കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നായാട്ട് തോക്ക് കണ്ടെത്തി

8 മണിക്കൂർ മുൻപ്