Monday, 16 November 2026 About Us · Contact Us

കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നായാട്ട് തോക്ക് കണ്ടെത്തി

Dead - കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നായാട്ട് തോക്ക് കണ്ടെത്തി

യുവാവിനെ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ബോവിക്കാനം കാട്ടിപ്പള്ളത്ത് തിങ്കളാഴ്ച പുലർച്ചെ 12.10നാണ് സംഭവം. കാട്ടിപ്പള്ളത്ത് കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. വീടിന് സമീപം അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ സുഹൃത്താണ് ഹൈദർ അലിയെ കണ്ടെത്തിയത്. സ്കൂട്ടറിൽ നിന്ന് വീണ് പരുക്കേറ്റതാകാമെന്ന് കരുതി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. തുടർന്ന് മുഖത്ത് വെടിയേറ്റ മുറിവ് കണ്ടെത്തുകയായിരുന്നു.

ഇതോടെ ഹൈദർ അലിയെ കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നായാട്ടിനായി ഉപയോഗിക്കുന്ന തോക്കും കണ്ടെടുത്തു. സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ തോക്ക് അബദ്ധത്തിൽ പൊട്ടിയതാകാം മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

വിദേശത്തായിരുന്ന ഹൈദർ അലി അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. നായാട്ടിന് പോവുകയായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിന് ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

തൃശൂർ പൂരം നടത്തിയവര്‍ തന്നെ മുടക്കി; ആഭ്യന്തര വകുപ്പ് മടക്കിയറിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമർശങ്ങൾ

തൃശൂർ പൂരം നടത്തിയവര്‍ തന്നെ മുടക്കി; ആഭ്യന്തര വകുപ്പ് മടക്കിയറിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമർശങ്ങൾ

3 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച; ബിസിനസ് കുടിപ്പക: കവർച്ച ആസൂത്രണം ചെയ്ത മാളവിക ജ്വല്ലറി ഉടമക്കും പങ്ക്

ചാല സ്വർണക്കവർച്ച; ബിസിനസ് കുടിപ്പക: കവർച്ച ആസൂത്രണം ചെയ്ത മാളവിക ജ്വല്ലറി ഉടമക്കും പങ്ക്

16 മണിക്കൂർ മുൻപ്
200 കോടി കടന്ന് ‘സീൻ’; ടൊവിനോയോട് നന്ദി പറഞ്ഞ് സൂര്യ

200 കോടി കടന്ന് ‘സീൻ’; ടൊവിനോയോട് നന്ദി പറഞ്ഞ് സൂര്യ

16 മണിക്കൂർ മുൻപ്
പ്രാക്ക് പ്രാക്ക് .. കൊല്ലിപ്രാക്ക് ഗാനവുമായി ‘മായൻ ചാപ്റ്റർ 1’. ഡിസംബർ 3ന് ചിത്രം തീയറ്ററുകളിൽ എത്തും.

പ്രാക്ക് പ്രാക്ക് .. കൊല്ലിപ്രാക്ക് ഗാനവുമായി ‘മായൻ ചാപ്റ്റർ 1’. ഡിസംബർ 3ന് ചിത്രം തീയറ്ററുകളിൽ എത്തും.

16 മണിക്കൂർ മുൻപ്
ആലപ്പുഴയിൽ ക്രൂരത; ഒന്നരവയസ്സുകാരനെ പിതാവ് തറയിലടിച്ച് കൊന്നു

ആലപ്പുഴയിൽ ക്രൂരത; ഒന്നരവയസ്സുകാരനെ പിതാവ് തറയിലടിച്ച് കൊന്നു

22 മണിക്കൂർ മുൻപ്
കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

15 Nov 2026