Tuesday, 17 November 2026 About Us · Contact Us

യുപിയിൽ 1.27 കോടി ഹിന്ദു വോട്ടുകൾ കാണാനില്ലെന്ന മുഖ്യമന്ത്രി യോഗിയുടെ ആരോപണം; മറുപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ

Karnataka Sir 2759 Per Cent Voters Cast Their Votes In 10 - SIR
കര്‍ണാടക എസ്‌ഐആര്‍: മുസ്‌ലിം എംഎല്‍എമാരുടെ 10 മണ്ഡലങ്ങളില്‍ നിന്ന് വെട്ടിയത് 27.59 ശതമാനം വോട്ടര്‍മാരെ

ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ കാണാതായെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആരോപണത്തിൽ വിശദീകരണവുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ. വോട്ടർമാരുടെ മതം, ജാതി എന്നിവ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഡാറ്റാബേസിൽ സൂക്ഷിക്കാറില്ലെന്നും അതിനാൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ ഔദ്യോഗിക വിശകലനം നടത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) പിന്നാലെ സംസ്ഥാനത്തെ വോട്ടർപട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ ഒഴിവാക്കപ്പെട്ടെന്നായിരുന്നു യോഗിയുടെ ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവരാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പട്ടികയിൽ നിന്ന് പുറത്തായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

യോഗിയുടെ ആരോപണങ്ങളോട് പ്രതികരിക്കവെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട് നവ്ദീപ് റിൻവ വ്യക്തമാക്കിയത്. വോട്ടറുടെ പേര്, പിതാവിന്‍റെയോ പങ്കാളിയുടെയോ പേര്, പ്രായം, വീടിന്‍റെ നമ്പർ, ലിംഗം തുടങ്ങിയ വിവരങ്ങളാണ് ഡാറ്റാബേസിലുള്ളത്. മതം, ജാതി തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്താറില്ല. അതിനാൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ വോട്ടർമാരുടെ കണക്കുകൾ തയ്യാറാക്കാൻ കമ്മിഷന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വോട്ടർപട്ടിക പൊതുരേഖയായതിനാൽ മാധ്യമങ്ങളും സ്വതന്ത്ര വിശകലന വിദഗ്ധരും പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് സ്വന്തം നിലയിൽ വിശകലനം നടത്താറുണ്ടെന്നും ഇത്തരം കണക്കുകളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക വിവരങ്ങളായി കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 13.58 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 7,38,58,510 പുരുഷന്മാരും 6,20,06,353 സ്ത്രീകളും 4,042 ട്രാൻസ്ജെൻഡർമാരുമുണ്ട്. 18-19 പ്രായപരിധിയിലുള്ള 11,83,352 വോട്ടർമാരും പട്ടികയിലുണ്ട്. ഡിസംബർ 28നകം പരാതികൾ തീർപ്പാക്കിയശേഷം 2027 ജനുവരി നാലിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍

സഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍

6 മണിക്കൂർ മുൻപ്
ഇസ്രായേൽ പാർലമെന്റിൽ ചരിത്രനേട്ടം; അറബ് നേതാവ് അഹ്മദ് തിബി നെസറ്റ് ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

ഇസ്രായേൽ പാർലമെന്റിൽ ചരിത്രനേട്ടം; അറബ് നേതാവ് അഹ്മദ് തിബി നെസറ്റ് ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

23 മണിക്കൂർ മുൻപ്
കശ്മീർ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം: രണ്ട് ലശ്കർ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

കശ്മീർ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം: രണ്ട് ലശ്കർ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

23 മണിക്കൂർ മുൻപ്
മദ്യനയം; ബെവ്കോ ഔട്ട്‌ലെറ്റുകളുടെ മുഖച്ഛായ മാറ്റാൻ തീരുമാനം: വീര്യം കുറഞ്ഞ മദ്യം ഉടനില്ല

മദ്യനയം; ബെവ്കോ ഔട്ട്‌ലെറ്റുകളുടെ മുഖച്ഛായ മാറ്റാൻ തീരുമാനം: വീര്യം കുറഞ്ഞ മദ്യം ഉടനില്ല

16 Nov 2026
യു പിയിൽ എസ്ഐആർ; പുറത്താക്കപ്പെട്ട ഹിന്ദു വോട്ടർമാരെ തിരിച്ചെത്തിക്കാൻ ബിജെപി

യു പിയിൽ എസ്ഐആർ; പുറത്താക്കപ്പെട്ട ഹിന്ദു വോട്ടർമാരെ തിരിച്ചെത്തിക്കാൻ ബിജെപി

16 Nov 2026
ഡിസംബർ ആദ്യവാരത്തിൽ പാർലമെന്റ് സമ്മേളനത്തിന് സാധ്യത; വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രധാന അജണ്ട

ഡിസംബർ ആദ്യവാരത്തിൽ പാർലമെന്റ് സമ്മേളനത്തിന് സാധ്യത; വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രധാന അജണ്ട

15 Nov 2026