Tuesday, 17 November 2026 About Us · Contact Us

അധ്യക്ഷ പദവിയും അഞ്ചോളം ബോർഡുകളിൽ അംഗത്വവും ആവശ്യപ്പെട്ടു; മുഖ്യമന്ത്രിയെ രണ്ട് തവണ കണ്ട് സി.കെ. ജാനു

CK Janu - അധ്യക്ഷ പദവിയും അഞ്ചോളം ബോർഡുകളിൽ അംഗത്വവും ആവശ്യപ്പെട്ടു; മുഖ്യമന്ത്രിയെ രണ്ട് തവണ കണ്ട് സി.കെ. ജാനു

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറ് മാസം പൂർത്തിയാകുന്ന വേളയിൽ, ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളുടെ വീതംവയ്പ്പിൽ പി.വി. അൻവറിന് പിന്നാലെ അവകാശവാദം ഉന്നയിച്ച് മറ്റൊരു അസോഷ്യേറ്റ് അംഗമായ സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും (ജെആർഎസ്). ഒരു ബോർഡ്-കോർപറേഷൻ അധ്യക്ഷ സ്ഥാനവും അഞ്ചോളം ബോർഡുകളിൽ അംഗത്വവുമാണ് മുന്നണി നേതൃത്വത്തോട് പാർട്ടി ആവശ്യപ്പെട്ടത്. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാതിരുന്ന പാർട്ടിയ്ക്ക് ഭരണത്തിലെത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം സി.കെ. ജാനു രണ്ട് തവണയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഈ കൂടിക്കാഴ്ചകളിൽ പാർട്ടിയുടെ ആവശ്യം അറിയിക്കുകയായിരുന്നു. പരിഗണിക്കാമെന്ന ഉറപ്പിലാണ് ജാനുവിന്റെയും കൂട്ടരുടെയും പ്രതീക്ഷ. കെടിഡിസി ചെയർമാൻ പദവിയും മൂന്ന് സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനവും ആവശ്യപ്പെട്ട് പി.വി. അൻവർ മുഖ്യമന്ത്രിക്കും കെപിസിസി അധ്യക്ഷനും യുഡിഎഫ് കൺവീനർക്കും കത്ത് നൽകിയത്.

2025 ഡിസംബറിലാണ് പി.വി. അൻവറിനൊപ്പം സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും യുഡിഎഫ് അസോഷ്യേറ്റ് അംഗമായി മുന്നണിയിലെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കൊപ്പം നിന്നു പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ അർഹമായ പരിഗണന വേണമെന്നാണ് ജെആർഎസിന്റെ നിലപാട്. അൻവറിനെ പോലെ പ്രത്യേകമൊരു സ്ഥാപനം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ആദിവാസി-പിന്നാക്ക മേഖലകളുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രധാന ബോർഡിന്റെയോ കോർപറേഷന്റെയോ അധ്യക്ഷ പദവിയാണ് താൽപര്യപ്പെടുന്നത്.

ബോർഡ്-കോർപറേഷൻ നിയമനങ്ങൾ അനന്തമായി നീളുന്നതിൽ മുന്നണിക്കുള്ളിൽ കടുത്ത അതൃപ്തി നിലനിൽക്കുകയാണ്. മന്ത്രിമാരായ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർ തീരുമാനങ്ങൾ വൈകുന്നതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ചർച്ചകളിൽ തങ്ങളെ ഉൾപ്പെടുത്തുന്നില്ലെന്ന പരാതിയുമായി കോൺഗ്രസിലെ എ ഗ്രൂപ്പും ഹൈക്കമാൻഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. പരസ്യ പ്രതികരണം നടത്തിയ ഷിബു ബേബി ജോണിനോട് മുഖ്യമന്ത്രി ഇന്നലെ തന്നെ ഫോണിൽ വിളിച്ച് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മന്ത്രിയായല്ല, പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലാണ് ജില്ലാ സമ്മേളനത്തിൽ താൻ അത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയോട് ഷിബുവിന്റെ മറുപടി. പ്രധാന കക്ഷികളുടെ കാര്യത്തിലും ഏകാംഗങ്ങളുള്ള പാർട്ടികളുടെ കാര്യത്തിലും തീരുമാനമായ ശേഷമാകും അസോഷ്യേറ്റ് അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമെന്നാണ് വിവരം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യുപിയിൽ 1.27 കോടി ഹിന്ദു വോട്ടുകൾ കാണാനില്ലെന്ന മുഖ്യമന്ത്രി യോഗിയുടെ ആരോപണം; മറുപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ

യുപിയിൽ 1.27 കോടി ഹിന്ദു വോട്ടുകൾ കാണാനില്ലെന്ന മുഖ്യമന്ത്രി യോഗിയുടെ ആരോപണം; മറുപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ

2 മണിക്കൂർ മുൻപ്
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം; നിയമസഭയിൽ രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം; നിയമസഭയിൽ രമേശ് ചെന്നിത്തല

3 മണിക്കൂർ മുൻപ്
മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് ചെലവായത് 5.63 കോടി; കർട്ടൻ മാറ്റാൻ മാത്രം 1.5 ലക്ഷം, ക്ലിഫ് ഹൗസ് കണക്കുകൾ വിവരാവകാശ രേഖയിലില്ല

മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് ചെലവായത് 5.63 കോടി; കർട്ടൻ മാറ്റാൻ മാത്രം 1.5 ലക്ഷം, ക്ലിഫ് ഹൗസ് കണക്കുകൾ വിവരാവകാശ രേഖയിലില്ല

8 മണിക്കൂർ മുൻപ്
സഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍

സഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍

8 മണിക്കൂർ മുൻപ്
ഇസ്രായേൽ പാർലമെന്റിൽ ചരിത്രനേട്ടം; അറബ് നേതാവ് അഹ്മദ് തിബി നെസറ്റ് ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

ഇസ്രായേൽ പാർലമെന്റിൽ ചരിത്രനേട്ടം; അറബ് നേതാവ് അഹ്മദ് തിബി നെസറ്റ് ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

16 Nov 2026
ബോർഡ്-കോർപറേഷൻ വിഭജനം: അതൃപ്തി പരിഹരിക്കാൻ കെപിസിസി വർക്കിങ് പ്രസിഡന്റുമാരെയും ചർച്ചയിൽ ഉൾപ്പെടുത്തിയേക്കും

ബോർഡ്-കോർപറേഷൻ വിഭജനം: അതൃപ്തി പരിഹരിക്കാൻ കെപിസിസി വർക്കിങ് പ്രസിഡന്റുമാരെയും ചർച്ചയിൽ ഉൾപ്പെടുത്തിയേക്കും

16 Nov 2026