ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന യോഗി ആദിത്യനാഥിന്റെ ആരോപണം ശരിയല്ല; ന്യൂനപക്ഷങ്ങളെ നീക്കിയതാണ് പ്രശ്നം: അഖിലേഷ് യാദവ്
ലഖ്നൗ: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ നീക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം ശരിയല്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതാണ് യഥാർഥ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ പരാമർശത്തിനു ശേഷം മുഖ്യമന്ത്രി തന്റെ അവകാശവാദം ആവർത്തിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടാകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിനെ പറ്റി ഇനി പരാമർശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നും അല്ലാത്ത പക്ഷം സഹായിക്കാൻ തങ്ങൾക്കാവില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതാണ് സത്യമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
‘നിങ്ങൾ ഉത്തർപ്രദേശിലെ ഏറ്റവും ശക്തനായ ഒരാളാണെന്ന് വിചാരിക്കുക. നിങ്ങൾക്ക് ബുൾഡോസറുകളോട് ഒരു പ്രത്യേക തരം ഇഷ്ടമുണ്ടെന്നും കരുതുക. അങ്ങനെയെങ്കിൽ ബുൾഡോസറുകളുടെ സ്റ്റിയറിങ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ തിരിക്കണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്’. അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വോട്ടർമാരുടെ മതമോ ജാതിയോ അടിസ്ഥാനമാക്കിയുള്ള യാതൊരു രേഖകളും തെരഞ്ഞെടുപ്പ് കമ്മിഷൻ സൂക്ഷിക്കാറില്ലെന്ന് നേരത്തെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നവദീപ് റിൻവ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി അഖിലേഷ് യാദവും രംഗത്തെത്തിയിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു പിയിൽ എസ്ഐആർ; പുറത്താക്കപ്പെട്ട ഹിന്ദു വോട്ടർമാരെ തിരിച്ചെത്തിക്കാൻ ബിജെപി

ഡിസംബർ ആദ്യവാരത്തിൽ പാർലമെന്റ് സമ്മേളനത്തിന് സാധ്യത; വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രധാന അജണ്ട

പുനർജനി പദ്ധതിയിൽ വീണ്ടും അന്വേഷണം വേണം; വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
