വടകര എംഡിഎംഎ കേസ്; മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ
കോഴിക്കോട്: വടകര എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തു. മൂന്ന് വനിതാ അധ്യാപകർ ഉൾപ്പെട്ട കേസിലാണ് പുതിയ അറസ്റ്റ്. മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്നവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശി കെ.സി. അജ്നാസ്, വയനാട് പടിച്ചിറ സ്വദേശി ഷിന്‍റോ ഷിബു, കണ്ണൂർ തലശേരി സ്വദേശി ഇ.പി. മുഹമ്മദ് സമീർ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസിന്‍റെ പ്രത്യേക സംഘം ഹൈദരാബാദിൽ നിന്നാണ് ഇവരെ പിടികൂടിയത്.
മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഷിന്‍റോയെ ആദ്യം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്‍ററിൽ സമഗ്ര ശിക്ഷാ കേരള പദ്ധതിക്ക് കീഴിൽ ജോലി ചെയ്തിരുന്ന കീർത്തന, കാവ്യ, നിഷ്മ എന്നീ മൂന്ന് അധ്യാപികമാരുടെ അറസ്റ്റുമായി ബന്ധപ്പെട്ടതാണ് കേസ്. എംഡിഎംഎ കടത്ത് ശൃംഖലയിൽ പങ്കുണ്ടെന്ന് ആരോപിച്ച് മാസങ്ങൾക്ക് മുൻപാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

‘ബേപ്പൂരിൽ മത്സരിക്കാനിറങ്ങും മുൻപ് കെടിഡിസി ചെയർമാൻ സ്ഥാനത്തിൽ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നു’; കത്ത് നൽകിയത് സ്ഥിരീകരിച്ച് പി.വി. അൻവർ

ഡേറ്റിങ് ആപ്പ് തട്ടിപ്പിൽ കുടുങ്ങി കണ്ണൂർ സ്വദേശിയായ ഡോക്ടർ; നഷ്ടമായത് 32 ലക്ഷം രൂപ

വനിതാ എസ്ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

സാമ്പത്തിക തട്ടിപ്പ് കേസ്: സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കോഴിക്കോട് കടപ്പുറത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം ഊർജിതം
