Wednesday, 18 November 2026 About Us · Contact Us

ഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടിയ കേസ്: ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

DCC Shajahan - ഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടിയ കേസ്: ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡിസിസി അംഗം സുഹൈല്‍ ഷാജഹാൻ പണം വാങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ഡോ സാബൈൻ ശിവദാസനിൽ നിന്നുമാണ് 10 ലക്ഷം രൂപ സുഹൈൽ ഷാജഹാൻ വാങ്ങിയത്. ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തി പണം വാങ്ങിയത്. പിന്നാലെയാണ് പേട്ട പോലീസ് പ്രതിയെ പിടികൂടിയത്. പൊലീസ് നിർദ്ദേശ പ്രകാരമായിരുന്നു ഡോ. സബൈൻ ശിവദാസ് പണം കൈമാറിയതും തെളിവുകളോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതും. പൊലീസാണ് രഹസ്യ കാമറ ഉപയോഗിച്ച് സുഹൈൽ ഷാജഹാൻ പണം വാങ്ങുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

ഡോ. സബൈന്‍ ശിവദാസന്റെ പരാതിയില്‍ പേട്ട പൊലീസ് ആണ് സുഹൈല്‍ ഷാജഹാനെ അറസ്റ്റ് ചെയ്തത്. എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയാണ് സുഹൈല്‍. കഴിഞ്ഞ ശനിയാഴ്ച ചങ്ങാതിക്കൂട്ടം എന്ന ചാനലില്‍ ആശുപത്രിയെ സംബന്ധിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത വന്നിരുന്നുവെന്നും ഇത് പിന്‍വലിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് സുഹൈല്‍ ഷാജഹാന്‍ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഡോ. സബൈന്‍ ശിവദാസൻ്റെ ആരോപണം. ആദ്യം വിസമ്മതിച്ചതോടെ വീണ്ടും ബന്ധപ്പെടുകയായിരുന്നു. ഭയമായതോടെ പത്ത് ലക്ഷം രൂപ കൊടുക്കാമെന്ന് അറിയിക്കുകയും ചൊവ്വാഴ്ച വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആശുപത്രിയെ സംബന്ധിച്ചുള്ള പോസ്റ്റ് ഉടന്‍ ചാനലില്‍ നിന്നും മാറ്റിയിരുന്നു. ചൊവ്വാഴ്ച പണം കൈമാറാന്‍ എത്തിയതോടെ തങ്ങള്‍ പൂട്ടിയിടുകയും പൊലീസിനെ വിളിക്കുകയുമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു

കൊച്ചിയിലെ കാപ്പ കേസ് പ്രതികളുടെ വിവാദയോഗവും ഏകോപിപ്പിച്ചത് സുഹൈല്‍ ഷാജഹാന്‍ ആയിരുന്നു. യോഗത്തില്‍ കെ സുധാകരന്‍ പങ്കെടുത്തത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വിശ്വസ്തനാണ് സുഹൈല്‍ ഷാജഹാന്‍.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കോഴിക്കോട് കടപ്പുറത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം ഊർജിതം

കോഴിക്കോട് കടപ്പുറത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം ഊർജിതം

1 മണിക്കൂർ മുൻപ്
ബില്‍ക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു; നീക്കം കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ

ബില്‍ക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു; നീക്കം കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ

1 മണിക്കൂർ മുൻപ്
സ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങൾ ഇറങ്ങാനാവാതെ വട്ടമിട്ടു പറന്നു

സ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങൾ ഇറങ്ങാനാവാതെ വട്ടമിട്ടു പറന്നു

11 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: 4.2 പവൻ സ്വർണം കൂടി കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് മുടവൻമുകളിലെ വീടിന് പിന്നിലുള്ള ചതുപ്പിൽ

ചാല സ്വർണക്കവർച്ച: 4.2 പവൻ സ്വർണം കൂടി കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് മുടവൻമുകളിലെ വീടിന് പിന്നിലുള്ള ചതുപ്പിൽ

11 മണിക്കൂർ മുൻപ്
ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് അഭ്യൂഹങ്ങൾക്കിടെ ധാക്ക വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനം; മൂന്ന് പേർക്ക് പരുക്ക്

ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് അഭ്യൂഹങ്ങൾക്കിടെ ധാക്ക വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനം; മൂന്ന് പേർക്ക് പരുക്ക്

11 മണിക്കൂർ മുൻപ്
കരുവന്നൂർ കള്ളപ്പണക്കേസ്: പണം തിരിച്ചടച്ചാലും പ്രതികൾക്ക് രക്ഷയില്ല, വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കരുവന്നൂർ കള്ളപ്പണക്കേസ്: പണം തിരിച്ചടച്ചാലും പ്രതികൾക്ക് രക്ഷയില്ല, വിചാരണ നേരിടണമെന്ന് ഹൈക്കോടതി

14 മണിക്കൂർ മുൻപ്