ഡേറ്റിങ് ആപ്പ് തട്ടിപ്പിൽ കുടുങ്ങി കണ്ണൂർ സ്വദേശിയായ ഡോക്ടർ; നഷ്ടമായത് 32 ലക്ഷം രൂപ
കണ്ണൂർ: കണ്ണൂരിൽ ഡേറ്റിങ് ആപ്പിൽ രജിസ്റ്റർ ചെയ്ത ഡോക്ടർക്ക് 32 ലക്ഷം രൂപ നഷ്ടമായി. ഹാർട്ട്‌വിഷ് ഡോട്ട് ഇൻ എന്ന ഡേറ്റിങ് ആപ്പിന്റെ പേരിലാണ് തട്ടിപ്പ്. 2025 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് പണം നഷ്ടമായത്. പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു.
പ്രതികൾ ആപ്പ് വഴി ഡോക്ടറെ സമീപിച്ച് ആദ്യം രജിസ്ട്രേഷനായി 3600 രൂപ ആവശ്യപ്പെട്ടു. തുടർന്ന് വിവിധ വിവരങ്ങൾ നൽകാനായി 10,590 രൂപയും പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു. പിന്നീട് സേവനങ്ങൾ ലഭിക്കാത്തതിനാൽ പണം റീഫണ്ട് ചെയ്തുനൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറുടെയും സുഹൃത്തുക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഘട്ടം ഘട്ടമായി 32 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
തുടക്കത്തിൽ നഷ്ടപ്പെട്ട തുക വെറും 14,000 രൂപ മാത്രമായിരുന്നുവെങ്കിലും അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ലക്ഷക്കണക്കിന് രൂപ നഷ്ടമായത്. ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും ഇത്തരം തട്ടിപ്പുകളിൽ വീഴുന്നതും അപമാനം ഭയന്ന് പരാതിപ്പെടാൻ വൈകുന്നതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കാശിക്കു പോകുന്നു, ദൈവത്തോടലിയും; കുറിപ്പെഴുതി വീട് വിട്ട 17കാരനെ പറ്റി സൂചനകളില്ലെന്ന് ക്രൈംബ്രാഞ്ച്

ക്രിമിയൻ പാലത്തിന് നേരെ വീണ്ടും യുക്രെയ്ൻ ആക്രമണം: ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു, റഷ്യൻ സൈനിക നീക്കത്തിന് വൻ തിരിച്ചടി

സഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍

നിലമ്പൂരിൽ ബാങ്കിൽനിന്ന് ഇറങ്ങുമ്പോൾ പിടിച്ചുപറി; യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

വാട്‌സാപ്പിൽ പുതിയ ഫീച്ചർ: ‘വ്യൂ വൺസ് ടെക്സ്റ്റ് മെസ്സേജ്’ അവതരിപ്പിച്ചു
