Wednesday, 18 November 2026 About Us · Contact Us

വനിതാ എസ്ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

Dead - വനിതാ എസ്ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വനിതാ സബ് ഇൻസ്പെക്ടറെ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർച്ച പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ രശ്മി ഗൗതം (27) ആണ് മരിച്ചത്. 2023 ബാച്ച് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥയായിരുന്നു രശ്മി.

​ചൊവ്വാഴ്ച രാവിലെ രശ്മിയുടെ പിതാവ് മകളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് അദ്ദേഹം രശ്മിയുടെ സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. സഹപ്രവർത്തകർ ക്വാർട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

​ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ജാർച്ച പൊലീസ് സ്റ്റേഷൻ ഇൻചാർജ് കൈലാഷ് നാഥ് അറിയിച്ചു. ശരീരത്തിൽ പരുക്കേറ്റ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ എന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബില്‍ക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു; നീക്കം കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ

ബില്‍ക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു; നീക്കം കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ

1 മണിക്കൂർ മുൻപ്
സ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങൾ ഇറങ്ങാനാവാതെ വട്ടമിട്ടു പറന്നു

സ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങൾ ഇറങ്ങാനാവാതെ വട്ടമിട്ടു പറന്നു

11 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: 4.2 പവൻ സ്വർണം കൂടി കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് മുടവൻമുകളിലെ വീടിന് പിന്നിലുള്ള ചതുപ്പിൽ

ചാല സ്വർണക്കവർച്ച: 4.2 പവൻ സ്വർണം കൂടി കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് മുടവൻമുകളിലെ വീടിന് പിന്നിലുള്ള ചതുപ്പിൽ

11 മണിക്കൂർ മുൻപ്
ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് അഭ്യൂഹങ്ങൾക്കിടെ ധാക്ക വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനം; മൂന്ന് പേർക്ക് പരുക്ക്

ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് അഭ്യൂഹങ്ങൾക്കിടെ ധാക്ക വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനം; മൂന്ന് പേർക്ക് പരുക്ക്

11 മണിക്കൂർ മുൻപ്
യുപിയിൽ വോട്ടർമാരുടെ എണ്ണത്തിൽ വര്‍ധന; എസ്എസ്ആര്‍ കരട് പട്ടികയിൽ എസ്ഐആറിനേക്കാൾ 18.84 ലക്ഷം പേർ കൂടി

യുപിയിൽ വോട്ടർമാരുടെ എണ്ണത്തിൽ വര്‍ധന; എസ്എസ്ആര്‍ കരട് പട്ടികയിൽ എസ്ഐആറിനേക്കാൾ 18.84 ലക്ഷം പേർ കൂടി

12 മണിക്കൂർ മുൻപ്
ശബരിമല തീര്‍ഥാടനം; തിരക്ക് കൂടുമ്പോള്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് വര്‍ധിപ്പിക്കും: മന്ത്രി കെ മുരളീധരന്‍

ശബരിമല തീര്‍ഥാടനം; തിരക്ക് കൂടുമ്പോള്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് വര്‍ധിപ്പിക്കും: മന്ത്രി കെ മുരളീധരന്‍

13 മണിക്കൂർ മുൻപ്