Wednesday, 18 November 2026 About Us · Contact Us

ആറാം മാസത്തിലെ മന്ത്രിസഭായോഗത്തിൽ തർക്കം; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് മന്ത്രിമാർ

ഞങ്ങൾ ഒന്നും അറിയുന്നില്ലെന്ന്' മന്ത്രിമാരുടെ വിമർശനം; എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് വിശദീകരണം

VD Satheshan - ആറാം മാസത്തിലെ മന്ത്രിസഭായോഗത്തിൽ തർക്കം; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് മന്ത്രിമാർ

യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കം. 5 ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വെച്ച പട്ടികയെ ചൊല്ലിയാണ് തർക്കം. ഏകപക്ഷീയമായ നിർദ്ദേശമെന്ന് മന്ത്രിമാർ കുറ്റപ്പെടുത്തി.

പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ എ.പി. അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്. ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എ.പി.അനിൽകുമാർ , സണ്ണി ജോസഫ് തുടങ്ങിയ മന്ത്രിമാർ എതിർപ്പ് അറിയിച്ചു.

ചർച്ചയൊ അറിവോ ഇല്ലാതെയാണ് നിർദ്ദേശമെന്ന് സണ്ണി ജോസഫ് പറഞ്ഞു. തർക്കത്തിന് ശേഷം 5 PSC അംഗങ്ങളുടെ പട്ടിക അംഗീകരിച്ചു. RSPക്ക് പരിഗണന കിട്ടിയില്ലന്ന് ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. എന്നാൽ ഉടൻ നിയമനം വേണ്ടതായതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ മറുപടി നൽകി. പി.എസ്.സിയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.

ഇതിനിടെ ഇടപെട്ട കെ. മുരളീധരൻ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വിശദീകരിച്ചതോടെ എതിർപ്പുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും രം​ഗത്തെത്തി. കെ.പി.സി.സി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശനമുയർത്തി. ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശംഖുമുഖം വാഹനാപകടം: ചികിത്സയിലായിരുന്ന മാതാവും ഒരുവയസ്സുകാരനായ മകനും മരിച്ചു

ശംഖുമുഖം വാഹനാപകടം: ചികിത്സയിലായിരുന്ന മാതാവും ഒരുവയസ്സുകാരനായ മകനും മരിച്ചു

2 മണിക്കൂർ മുൻപ്
‘ബേപ്പൂരിൽ മത്സരിക്കാനിറങ്ങും മുൻപ് കെടിഡിസി ചെയർമാൻ സ്ഥാനത്തിൽ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നു’; കത്ത് നൽകിയത് സ്ഥിരീകരിച്ച് പി.വി. അൻവർ

‘ബേപ്പൂരിൽ മത്സരിക്കാനിറങ്ങും മുൻപ് കെടിഡിസി ചെയർമാൻ സ്ഥാനത്തിൽ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നു’; കത്ത് നൽകിയത് സ്ഥിരീകരിച്ച് പി.വി. അൻവർ

3 മണിക്കൂർ മുൻപ്
സാമ്പത്തിക തട്ടിപ്പ് കേസ്: സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

സാമ്പത്തിക തട്ടിപ്പ് കേസ്: സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

4 മണിക്കൂർ മുൻപ്
കൂടിയാലോചനയില്ലാതെ നിയമനപ്പട്ടിക; ഗുരുവായൂര്‍ ദേവസ്വം ബോർഡ് നിയമന ഫയലിൽ ഒപ്പിടാൻ കൂട്ടാക്കാതെ മന്ത്രിമാർ: മുഖ്യമന്ത്രിക്ക് അതൃപ്തി

കൂടിയാലോചനയില്ലാതെ നിയമനപ്പട്ടിക; ഗുരുവായൂര്‍ ദേവസ്വം ബോർഡ് നിയമന ഫയലിൽ ഒപ്പിടാൻ കൂട്ടാക്കാതെ മന്ത്രിമാർ: മുഖ്യമന്ത്രിക്ക് അതൃപ്തി

5 മണിക്കൂർ മുൻപ്
ആപ്പിൾ സേവനങ്ങൾ സ്തംഭിച്ചു; ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സൈൻ ഇൻ ചെയ്യാനായില്ല; സൈബർ ആക്രമണമല്ലെന്ന് കമ്പനി

ആപ്പിൾ സേവനങ്ങൾ സ്തംഭിച്ചു; ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സൈൻ ഇൻ ചെയ്യാനായില്ല; സൈബർ ആക്രമണമല്ലെന്ന് കമ്പനി

5 മണിക്കൂർ മുൻപ്
ഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടിയ കേസ്: ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

ഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടിയ കേസ്: ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

5 മണിക്കൂർ മുൻപ്