Wednesday, 18 November 2026 About Us · Contact Us

ആപ്പിൾ സേവനങ്ങൾ സ്തംഭിച്ചു; ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സൈൻ ഇൻ ചെയ്യാനായില്ല; സൈബർ ആക്രമണമല്ലെന്ന് കമ്പനി

Apple Store - ആപ്പിൾ സേവനങ്ങൾ സ്തംഭിച്ചു; ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സൈൻ ഇൻ ചെയ്യാനായില്ല; സൈബർ ആക്രമണമല്ലെന്ന് കമ്പനി

ആപ്പിളിന്റെ വിവിധ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വ്യാപകമായി തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐക്ലൗഡ്, ആപ്പ് സ്റ്റോര്‍, ആപ്പിള്‍ പേ എന്നിവയില്‍ തടസ്സം നേരിട്ടു. ആയിരക്കണക്കിന് ആപ്പിള്‍ ഉപയോക്താക്കള്‍ ഐക്ലൗഡ്, ആപ്പ് സ്റ്റോര്‍, ആപ്പിള്‍ പേ, ആപ്പിള്‍ സപ്പോര്‍ട്ട് എന്നിവയില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്കൗണ്ടുകളില്‍ സൈന്‍ ഇന്‍ ചെയ്യാനോ ക്ലൗഡ് സേവനങ്ങള്‍ ആക്സസ് ചെയ്യാനോ പുതിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനോ കഴിഞ്ഞില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി.

തടസ്സം അമേരിക്കയ്ക്ക് പുറത്തേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് നിരവധി ഉപയോക്താക്കള്‍ക്ക് തടസം നേരിട്ടത്. ഇന്റേണല്‍ അപ്ഡേറ്റിനെ തുടര്‍ന്ന് ചില തകരാറുകള്‍ ഉണ്ടായതായി ആപ്പിള്‍ സ്ഥിരീകരിച്ചു. തടസ്സം നേരിട്ട പല സംവിധാനങ്ങളും പുനഃസ്ഥാപിച്ചതായി ആപ്പിള്‍ അറിയിച്ചു.

ഹാക്കിംഗും മറ്റ് സൈബര്‍ അറ്റാക്കുകളും മൂലമാണ് ആപ്പിള്‍ സ്തംഭിച്ചതെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കമ്പനി ഇത് പൂര്‍ണമായി തള്ളി. സൈബര്‍ ആക്രമണം മൂലമല്ല തടസ്സങ്ങള്‍ ഉണ്ടായതെന്ന് ആപ്പിള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ആപ്പിള്‍ ബിസിനസ്, ആപ്പിള്‍ സ്‌കൂള്‍ മാനേജര്‍, ഐക്ലൗഡ് അക്കൗണ്ട്, സൈന്‍-ഇന്‍ എന്നിവയില്‍ തകരാറുകളോ പ്രശ്‌നങ്ങളോ നേരിടുന്നുണ്ടെന്ന് ആപ്പിള്‍ അറിയിച്ചു. മൈക്രോസോഫ്റ്റിനും ബാങ്കിങ് സേവനങ്ങള്‍ക്കും ഉണ്ടായ തടസ്സങ്ങള്‍ക്കും വ്യോമയാന സ്തംഭനത്തിനും അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ കമ്യൂണിക്കേഷന്‍ ശൃംഖലയ്ക്കുണ്ടായ തടസ്സങ്ങള്‍ക്കും ശേഷമാണ് ആപ്പിള്‍ സ്തംഭിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് അഭ്യൂഹങ്ങൾക്കിടെ ധാക്ക വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനം; മൂന്ന് പേർക്ക് പരുക്ക്

ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് അഭ്യൂഹങ്ങൾക്കിടെ ധാക്ക വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനം; മൂന്ന് പേർക്ക് പരുക്ക്

11 മണിക്കൂർ മുൻപ്
യുപിയിൽ വോട്ടർമാരുടെ എണ്ണത്തിൽ വര്‍ധന; എസ്എസ്ആര്‍ കരട് പട്ടികയിൽ എസ്ഐആറിനേക്കാൾ 18.84 ലക്ഷം പേർ കൂടി

യുപിയിൽ വോട്ടർമാരുടെ എണ്ണത്തിൽ വര്‍ധന; എസ്എസ്ആര്‍ കരട് പട്ടികയിൽ എസ്ഐആറിനേക്കാൾ 18.84 ലക്ഷം പേർ കൂടി

12 മണിക്കൂർ മുൻപ്
​’കരുത്തിലൂടെ സമാധാനം’: ക്വാഡ് സഖ്യത്തിന്റെ മുന്നേറ്റത്തെ പ്രശംസിച്ച് ആൽബനീസും ട്രംപും; സുരക്ഷാ-സാങ്കേതിക സഹകരണം ശക്തമാക്കാൻ തീരുമാനം

​’കരുത്തിലൂടെ സമാധാനം’: ക്വാഡ് സഖ്യത്തിന്റെ മുന്നേറ്റത്തെ പ്രശംസിച്ച് ആൽബനീസും ട്രംപും; സുരക്ഷാ-സാങ്കേതിക സഹകരണം ശക്തമാക്കാൻ തീരുമാനം

12 മണിക്കൂർ മുൻപ്
ഏജന്റ് 007-ന് ഇനി പുതിയ മുഖം; ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായി റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ടാകും

ഏജന്റ് 007-ന് ഇനി പുതിയ മുഖം; ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായി റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ടാകും

15 മണിക്കൂർ മുൻപ്
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി സൈബർ തട്ടിപ്പ്; മുൻ അഭിഭാഷകന് നഷ്ടമായത് നാല് കോടി രൂപ

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി സൈബർ തട്ടിപ്പ്; മുൻ അഭിഭാഷകന് നഷ്ടമായത് നാല് കോടി രൂപ

17 മണിക്കൂർ മുൻപ്
ബഹ്‌റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കി

ബഹ്‌റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കി

18 മണിക്കൂർ മുൻപ്