ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ യുഡിഎഫിനെ തള്ളിക്കളയും; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ആറുമാസത്തെ ഭരണത്തെ വിമര്‍ശിച്ച് സിപിഐഎം നേതാവ് വി ശിവന്‍കുട്ടി. മുഖ്യമന്ത്രി ആറുമാസമായി പറയുന്നത് നുണ മാത്രമാണെന്നും ഇടതുമുന്നണി കൊണ്ടുവന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഈ സര്‍ക്കാര്‍ മരവിപ്പിച്ചുവെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളികളയുമെന്നും ശിവന്‍കുട്ടി തുറന്നടിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക രംഗം തകര്‍ക്കുകയും സബ്ജക്ട് മിനിമം നിര്‍ത്തലാക്കുകയും ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സ്വകാര്യവല്‍ക്കരിച്ചു. കെ ഫോണ്‍ സ്‌കൂളുകളില്‍ വേണമെങ്കില്‍ പണം കൊടുക്കണം. സ്‌കൂളുകളില്‍ വര്‍ഗീയവല്‍ക്കരണം നടക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മയില്‍പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ മന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നു. പി എം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞവര്‍ കൈതോട്ടില്‍ പോലും എറിഞ്ഞില്ല.
പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ തെറ്റില്ലെന്നും മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ വാഹനങ്ങള്‍ വേണ്ടേ പക്ഷേ ധൂര്‍ത്ത് എന്ന് പറയരുതെന്നും ശിവന്‍കുട്ടി പരിഹസിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വാഹനം വാങ്ങിയപ്പോള്‍ എന്തൊരു ബഹളം ആയിരുന്നു. മന്ത്രിമാര്‍ നല്ല വീട്ടില്‍ തന്നെ താമസിക്കണം. പക്ഷേ എല്‍ഡിഎഫ് മന്ത്രിമാര്‍ ദുരിതം പിടിച്ച് സ്ഥലത്തു താമസിക്കണം. ആറുമാസം കൊണ്ട് എത്ര അഴിമതി കഥകളാണ് പുറത്തുവന്നത്? ബാര്‍ ലൈസന്‍സ്, വൈദ്യുതി അങ്ങനെ എത്രയെത്ര കാര്യങ്ങള്‍.
എല്‍പിഎസ്ടി സമരം വഷളാക്കിയത് ഈ സര്‍ക്കാരും മുഖ്യമന്ത്രിയുമാണെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. സമരം ആരംഭിക്കാന്‍ കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. വളര്‍മതിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി സതീശനാണ്. തന്ത്രപ്രധാനമായ വകുപ്പുകള്‍ മുഖ്യമന്ത്രി കയ്യടക്കി വെച്ചിരിക്കുന്നു. ധനകാര്യ വകുപ്പും തുറമുഖം വകുപ്പും ഒക്കെ ഏറ്റെടുത്തത് എന്തോ ലക്ഷ്യത്തോടെയാണ്. യുഡിഎഫ് ഘടകകക്ഷികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പരിഗണന മുഖ്യമന്ത്രി ബിജെപി ആര്‍എസ്എസിനെ നല്‍കുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കുന്നുവെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ആറാം മാസത്തിലെ മന്ത്രിസഭായോഗത്തിൽ തർക്കം; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് മന്ത്രിമാർ

ശംഖുമുഖം വാഹനാപകടം: ചികിത്സയിലായിരുന്ന മാതാവും ഒരുവയസ്സുകാരനായ മകനും മരിച്ചു

‘ബേപ്പൂരിൽ മത്സരിക്കാനിറങ്ങും മുൻപ് കെടിഡിസി ചെയർമാൻ സ്ഥാനത്തിൽ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നു’; കത്ത് നൽകിയത് സ്ഥിരീകരിച്ച് പി.വി. അൻവർ

സാമ്പത്തിക തട്ടിപ്പ് കേസ്: സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കൂടിയാലോചനയില്ലാതെ നിയമനപ്പട്ടിക; ഗുരുവായൂര്‍ ദേവസ്വം ബോർഡ് നിയമന ഫയലിൽ ഒപ്പിടാൻ കൂട്ടാക്കാതെ മന്ത്രിമാർ: മുഖ്യമന്ത്രിക്ക് അതൃപ്തി
