സോണിയ ഗാന്ധിയുടെ പുസ്തകം നിരോധിക്കണം; സവർക്കറെ അപമാനിച്ചെന്ന് ആരോപിച്ച് ഷിൻഡെ പക്ഷം
പേജുകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ച് ശിവസേന
മുംബൈ: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുതുതായി പുറത്തിറങ്ങിയ ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന ഓർമ്മക്കുറിപ്പ് നിരോധിക്കണമെന്ന ആവശ്യവുമായി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന രംഗത്ത്. പുസ്തകത്തിൽ വി.ഡി. സവർക്കറെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന് ആരോപിച്ചാണ് ശിവസേന പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ശിവസേന നേതാക്കൾ സോണിയ ഗാന്ധിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. പ്രതിഷേധസൂചകമായി നേതാക്കൾ പുസ്തകത്തിന്റെ പേജുകൾ കീറിയെറിയുകയും ചെയ്തു. സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയെന്ന തരത്തിലുള്ള പരാമർശങ്ങൾ പുസ്തകത്തിലുണ്ടെന്നും, ഇത് സവർക്കറെയും മറാഠി സ്വത്വത്തെയും അപമാനിക്കുന്നതാണെന്നും ശിവസേന ആരോപിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവർത്തിക്കുന്ന അതേ ആരോപണങ്ങൾ തന്നെയാണ് സോണിയ ഗാന്ധിയും പുസ്തകത്തിൽ ഉന്നയിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
സോണിയ ഗാന്ധിക്ക് ഹിന്ദുക്കളോട് വിദ്വേഷമാണുള്ളതെന്നും ശിവസേന നേതാക്കൾ ആരോപിച്ചു. ബാബറി മസ്ജിദ് തകർത്തപ്പോൾ തന്റെ കണ്ണുനിറഞ്ഞുവെന്ന് പുസ്തകത്തിൽ എഴുതിയ സോണിയ ഗാന്ധി, രാമക്ഷേത്രം തകർത്തതിനെക്കുറിച്ച് യാതൊരു ദുഃഖവും രേഖപ്പെടുത്തിയിട്ടില്ലെന്നും അവർ വിമർശിച്ചു. പുസ്തകം അടിയന്തരമായി നിരോധിക്കണമെന്നാണ് ഷിൻഡെ വിഭാഗം ശിവസേനയുടെ ആവശ്യം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തുടർച്ചയായി വ്യാജ ബോംബ് ഭീഷണികൾ; അമിതാഭ് ബച്ചന്റെ സുരക്ഷ വർധിപ്പിച്ചു

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനം; തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ ഡൽഹിയിൽ

എർത്ത്ഷോട്ട് പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും മുംബൈയിലേക്ക്

ലിബിന്റെ കൈപിടിച്ച് റിമി ടോമി; തൂവെള്ള ഗൗണിൽ മാലാഖയെപ്പോലെ താരം

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ
