ഡൽഹിയിലെ പ്രതിഷേധങ്ങൾ വ്യാപാരത്തെ ബാധിച്ചെന്ന് പരാതി; കോൺഗ്രസ്, എഎപി, സിജെപി, ഐസ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി: ഡൽഹിയിൽ വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന പരാതിയിൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി), കോക്രോച്ച് ജനതാ പാർട്ടി (സിജെപി), ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾ വ്യാപാരത്തെ തടസ്സപ്പെടുത്തിയെന്നാരോപിച്ച് വ്യാപാരി സംഘടനകളാണ് കോടതിയെ സമീപിച്ചത്. കിരാന കമ്മിറ്റി ഡൽഹി, ഡൽഹി അയൺ ആൻഡ് ഹാർഡ്‌വെയർ മെർച്ചന്റ്‌സ് അസോസിയേഷൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.
ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധങ്ങൾ സെൻട്രൽ ഡൽഹിയിലെ വ്യാപാര പ്രവർത്തനങ്ങളെ പൂർണമായും തടസ്സപ്പെടുത്തിയെന്ന് വ്യാപാരികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി കോടതിയിൽ വാദിച്ചു.
നഗരത്തിലെ പ്രധാന മൊത്തവ്യാപാര കേന്ദ്രങ്ങൾക്ക് സമീപമുള്ള രാംലീല മൈതാനത്ത് പ്രതിഷേധങ്ങൾ അനുവദിക്കരുതെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഈ കേസും നവംബർ 27ന് പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിസഭായോഗം രണ്ടര മണിക്കൂർ; തർക്കങ്ങളുണ്ടായി: ജനീഷ് വരെ എന്റെ മുഖത്തുനോക്കി അഭിപ്രായം പറയുമെന്ന് മുഖ്യമന്ത്രി

മന്ത്രിസഭയിൽ തർക്കമുണ്ടായി; ഇത് സ്തുതിപാടക സംഘമല്ല: തീരുമാനങ്ങൾ ഏകകണ്ഠമെന്ന് മുഖ്യമന്ത്രി

സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറി ശിവസേന വനിതാ നേതാവ്; വിവാദം

സോണിയ ഗാന്ധിയുടെ പുസ്തകം നിരോധിക്കണം; സവർക്കറെ അപമാനിച്ചെന്ന് ആരോപിച്ച് ഷിൻഡെ പക്ഷം

ഇറാൻ തീരത്തിന് സമീപം എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികനെ കാണാതായി, രണ്ടുപേർക്ക് പരിക്ക്
