മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദം: അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: മയിൽപീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് കൈമാറി. മന്ത്രി റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർനടപടികൾ. വകുപ്പ് തലത്തിൽ കടുത്ത നടപടികളുണ്ടാകില്ലെന്നും പിഴവ് വരുത്തിയ ജോയിന്റ് ഡയറക്ടർക്ക് താക്കീത് നൽകി വിഷയം അവസാനിപ്പിക്കാനാണ് സാധ്യതയെന്നുമാണ് സൂചന. അനുമതി നൽകിയത് ഉദ്യോഗസ്ഥ പിഴവാണെന്നും ‘മയിൽപ്പീലി’ എന്ന മനോഹരമായ വാക്കിന് പിന്നിലെ രാഷ്ട്രീയ അജണ്ട തിരിച്ചറിയാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വിമർശനം.
ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി സംഘടിപ്പിച്ച സ്കോളർഷിപ്പ് പരീക്ഷ റദ്ദാക്കിയ വിദ്യാഭ്യാസ വകുപ്പ് നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ദേശീയ അധ്യാപക പരിഷത്ത്. പരീക്ഷയുടെ ചോദ്യങ്ങളിൽ വർഗീയതയോ അപാകതകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം, മയിൽപ്പീലിക്ക് അനുമതിയില്ലെങ്കിൽ മറ്റാർക്കും വേണ്ടെന്ന നിലപാടുമായി ബിജെപിയും രംഗത്തെത്തി.
ഒക്ടോബർ 12-നാണ് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ ഇതിന് അനുമതി നൽകിയത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയാതെയാണ് ഈ അനുമതി നൽകിയതെന്ന വിവരം പുറത്തുവന്നു. തുടർന്ന് വ്യാപകമായ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് മന്ത്രി പരീക്ഷ നടത്താനുള്ള അനുമതി റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ ഇനി മറ്റ് സംസ്ഥാനങ്ങളിലേക്കും; ആദ്യഘട്ടം ഡൽഹിയിൽ

ആര്‍എസ്എസ് പ്രവര്ത്തകന് രഞ്ജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

വിദ്യാർഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

കോവളം സ്പാ പീഡനക്കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; അന്വേഷണം ഊർജിതം

പിഎസ്സി അംഗങ്ങളുടെ നിയമനത്തിൽ യുഡിഎഫിൽ സമവായം; അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്ലിം ലീഗിനും
