Wednesday, 18 November 2026 About Us · Contact Us

ബിജെപിയിൽ കടുത്ത അവഗണന; പത്മജ വേണുഗോപാൽ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു

Padhmaja - ബിജെപിയിൽ കടുത്ത അവഗണന; പത്മജ വേണുഗോപാൽ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പ​ദ്മജ വേണുഗോപാല്‍ പാർട്ടി വിടാന്‍ ഒരുങ്ങുന്നതായി സൂചന. ദേശീയ നേതൃത്വവുമായും സംസ്ഥാന പ്രസിഡന്‍റുമായും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നതാണ് പുറത്തു ​വരുന്ന വിവരം. അടുത്ത ദിവസം തന്നെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖരന് രാജിക്കത്ത് കൈമാറുമെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ളും കോ​ൺ​ഗ്ര​സ് നേ​താ​വും മ​ന്ത്രി​യു​മാ​യ കെ. ​മു​ര​ളീ​ധ​ര​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ പ​ദ്മജ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാ​ണ്. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട പരിപാടികളിലോ ചര്‍ച്ചകളിലോ പ​ദ്മജയുടെ സാന്നിധ്യ​മി​ല്ല.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അര്‍ഹമായ അംഗീകാരവും ലഭിച്ചില്ലെന്നാണ് പ​ദ്മജയുടെ പരാതി. ബിജെപിയിലേക്ക് വലിയ പ്രതീക്ഷകളോടെയായിരുന്നു പ​ദ്മജ എത്തിയത്. ഗവര്‍ണര്‍, ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ പദവി തുടങ്ങിയവയിലൊന്ന് പ​ദ്മജ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. ഇതൊന്നും നല്‍കിയില്ലെന്ന് മാത്രമല്ല, അടുത്തിടെ ദേശീയ വനിതാ കമ്മിഷന്‍ അംഗമാക്കിയത് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള മറ്റൊരു വനിതാ നേതാവിനെയാണ്. ആ ​തീരുമാനം വരുന്നതുവരെ പ​ദ്മജക്ക് ഇതേക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നുമില്ല. ഇത് കടുത്ത അവഗണനയും അവഹേളനവുമായാണ് അടുത്ത അനുയായികളോട് അ​വ​ർ വെളിപ്പെടുത്തിയത്.

അ​തി​നി​ടെ, കോണ്‍ഗ്രസ് നേതൃത്വവുമായി പ​ദ്മജ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി വിവരമുണ്ട്. പ​ദ്മജയ്ക്കൊപ്പം ബിജെപിയിലേക്ക് എത്തിയ ഒരു വിഭാഗം പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജി സംബന്ധിച്ച് പ​ദ്മജയുടെ ഭാഗത്തു​ നിന്ന് ഇതുവരെ സ്ഥിരീകരണം പുറത്തു​ വന്നിട്ടില്ല. കഴിഞ്ഞ മാസവും ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ പ​ദ്മജ പൂര്‍ണമായും നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാ​ൻ പ​ദ്മജക്ക് കഴിഞ്ഞിരുന്നില്ല. തൃശൂരിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ സാമ്പത്തികാരോപണം അടക്കം ഉന്നയിച്ചാണ് പ​ദ്മജ കോണ്‍ഗ്രസ് വിട്ടത്. പ​ദ്മജയുടെ തിരിച്ചുവരവിനെ ഇവരെല്ലാം എതിര്‍ക്കുമെന്നുറപ്പാണ്. എന്നാല്‍ ജില്ലയിലെ കോണ്‍ഗ്രസിനകത്തെ മാറിയ സമവാക്യങ്ങളും ക​രു​ണാ​ക​ര​ന്‍റെ പ്രിയ ശിഷ്യനായ കെ.സി. വേണുഗോപാലിന്‍റെ പിന്തുണയും ഇത് മറികടക്കാന്‍ സഹായിക്കുമെന്നാണ് പ​ദ്മജയുടെ അനുയായികളുടെ കണക്കുകൂട്ടല്‍.

അതേസമയം ഈ ​വാര്‍ത്തകള്‍ സമ്മര്‍ദ തന്ത്രത്തിന്‍റെ ഭാഗമാണെന്നാണ് ബിജെപിയിലെ ഒരു​​ വിഭാഗത്തിന്‍റെ വിലയിരുത്തല്‍. അനുനയ നീക്കങ്ങള്‍ നടത്തി പ​ദ്മജയെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്‍ ദേവന്‍ ബിജെപി വിട്ടിരുന്നു. പ​ദ്മജ കൂടി പാര്‍ട്ടി വിടുന്ന സാഹചര്യമുണ്ടാകുന്നത് ജില്ലയില്‍ ബിജെപിയുടെ പ്രതി​​ച്ഛായയെ മോശമായി ബാധിക്കുമെന്നാണ് ഇവരുടെ വാദം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറി ശിവസേന വനിതാ നേതാവ്; വിവാദം

സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറി ശിവസേന വനിതാ നേതാവ്; വിവാദം

5 മണിക്കൂർ മുൻപ്
ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ യുഡിഎഫിനെ തള്ളിക്കളയും; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ യുഡിഎഫിനെ തള്ളിക്കളയും; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

8 മണിക്കൂർ മുൻപ്
അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യവെ അപകടം; ചരക്ക് ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരൻ മരിച്ചു

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യവെ അപകടം; ചരക്ക് ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരൻ മരിച്ചു

10 മണിക്കൂർ മുൻപ്
കശ്മീരിൽ ഏറ്റുമുട്ടൽ: സിആർപിഎഫ് ജവാൻമാരെ ആക്രമിച്ച കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

കശ്മീരിൽ ഏറ്റുമുട്ടൽ: സിആർപിഎഫ് ജവാൻമാരെ ആക്രമിച്ച കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

11 മണിക്കൂർ മുൻപ്
പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് വീണ്ടും സുപ്രിംകോടതിയുടെ നോട്ടീസ്

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് വീണ്ടും സുപ്രിംകോടതിയുടെ നോട്ടീസ്

17 Nov 2026
അധ്യക്ഷ പദവിയും അഞ്ചോളം ബോർഡുകളിൽ അംഗത്വവും ആവശ്യപ്പെട്ടു; മുഖ്യമന്ത്രിയെ രണ്ട് തവണ കണ്ട് സി.കെ. ജാനു

അധ്യക്ഷ പദവിയും അഞ്ചോളം ബോർഡുകളിൽ അംഗത്വവും ആവശ്യപ്പെട്ടു; മുഖ്യമന്ത്രിയെ രണ്ട് തവണ കണ്ട് സി.കെ. ജാനു

17 Nov 2026