Sunday, 22 November 2026 About Us · Contact Us

അണ്ടർ 23 വനിതാ ട്വന്റി-20: കേരളം പ്രീ-ക്വാർട്ടറിൽ; എതിരാളി ഉത്തരാഖണ്ഡ്

കേരള അണ്ടർ 23 വനിതാ ടീം
കേരള അണ്ടർ 23 വനിതാ ടീം

അണ്ടർ 23 വനിതാ ട്വന്റി-20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം പ്രീ-ക്വാർട്ടറിൽ കടന്നത്. ഈ മാസം 25-ന് ഉത്തരാഖണ്ഡിനെതിരെയാണ് പ്രീ-ക്വാർട്ടർ പോരാട്ടം.

മഴയെത്തുടർന്ന് ഹൈദരാബാദുമായുള്ള അവസാന മത്സരം ഉപേക്ഷിച്ചെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. മഹാരാഷ്ട്രയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. ബിഹാർ, മഹാരാഷ്ട്ര, കർണാടക, ഝാർഖണ്ഡ്, ഹൈദരാബാദ് എന്നീ ടീമുകളായിരുന്നു ഡി ഗ്രൂപ്പിൽ കേരളത്തിനൊപ്പം ഉണ്ടായിരുന്നത്. ഇതിൽ മഹാരാഷ്ട്രയോടും കർണാടകയോടും പരാജയപ്പെട്ടപ്പോൾ ബിഹാറിനെയും ജാ‍ർഖണ്ഡിനെയും തോല്പിച്ചാണ് കേരളം പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. കർണ്ണാടകയ്ക്കെതിരെ നേരിയ വ്യത്യാസത്തിലായിരുന്നു കേരളം തോൽവി വഴങ്ങിയത്. കർണാടക ഉയർത്തിയ 174 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം വെറും രണ്ട് റൺസിനായിരുന്നു പരാജയപ്പെട്ടത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ