Friday, 20 November 2026 About Us · Contact Us

മുസ്‌ലിം ആയതുകൊണ്ടാണ്; മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസ്-ബിജെപി വാക്പോര്

Siraj - മുസ്‌ലിം ആയതുകൊണ്ടാണ്; മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസ്-ബിജെപി വാക്പോര്

ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. മികച്ച പ്രകടനം നടത്തിയിട്ടും സിറാജിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്തതിന് പിന്നിൽ വിവേചനമാണെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ആരോപിച്ചു. “അദ്ദേഹത്തിന്റെ പേര് സിറാജ് എന്നായതുകൊണ്ടാണ് ടീമിൽ അവസരം നിഷേധിക്കപ്പെട്ടത്. മികച്ച പ്രകടനമുണ്ടായിട്ടും ഒഴിവാക്കുന്നതിലൂടെ വിവേചനം വ്യക്തമാണ്,” എന്ന് ഇമ്രാൻ മസൂദ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

​എന്നാൽ, ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് വർഗീയതയും വോട്ട് ബാങ്ക് രാഷ്ട്രീയവും കലർത്തുകയാണെന്ന് ആരോപിച്ച് ബിജെപി ശക്തമായി തിരിച്ചടിച്ചു. മുസ്‌ലിം ആയതുകൊണ്ടാണ് സിറാജിനെ ഒഴിവാക്കിയതെന്നാണ് കോൺഗ്രസ് പറയുന്നതെന്നും എന്നാൽ രവീന്ദ്ര ജഡേജയെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു. ഓരോ താരവും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജഴ്സിയാണ് അണിയുന്നതെന്നും രാഷ്ട്രീയ ലാഭത്തിനായി ഇന്ത്യൻ ടീമിനെ ഭിന്നിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതത്തിന്റെ പേരിൽ ആരെയും മാറ്റിനിർത്തുന്നില്ലെന്നും കഴിവിന്റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അവസരങ്ങൾ നൽകുന്നതെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും വ്യക്തമാക്കി.

​അതേസമയം, വെല്ലിംഗ്ടണിലെ ബൗളിംഗിന് അനുകൂലമായ പിച്ചിൽ പരിചയസമ്പന്നനായ സിറാജിനെ ഒഴിവാക്കിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ മുൻ താരങ്ങളായ സുനിൽ ഗവാസ്‌കർ, രവി ശാസ്ത്രി, ആർ. അശ്വിൻ എന്നിവരും വിമർശിച്ചിട്ടുണ്ട്. എന്നാൽ, പിച്ചിലെ സാഹചര്യങ്ങൾ വിലയിരുത്തി ഏറ്റവും മികച്ച ബൗളിംഗ് കോമ്പിനേഷനാണ് തിരഞ്ഞെടുത്തതെന്നാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിശദീകരണം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സർക്കാരിന് തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

സർക്കാരിന് തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

1 മണിക്കൂർ മുൻപ്
ഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും സിപിഐക്ക് ഉത്തരവാദിത്തമുണ്ട്; രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

ഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും സിപിഐക്ക് ഉത്തരവാദിത്തമുണ്ട്; രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

3 മണിക്കൂർ മുൻപ്
സംഘടനയിൽ സാമൂഹിക പ്രാതിനിധ്യം ഉറപ്പാക്കാൻ നിർണായക നീക്കവുമായി കോൺഗ്രസ്; പുതിയ ദേശീയ സെക്രട്ടറിമാരുടെ പട്ടികയിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് പകുതി പ്രാതിനിധ്യം.

സംഘടനയിൽ സാമൂഹിക പ്രാതിനിധ്യം ഉറപ്പാക്കാൻ നിർണായക നീക്കവുമായി കോൺഗ്രസ്; പുതിയ ദേശീയ സെക്രട്ടറിമാരുടെ പട്ടികയിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് പകുതി പ്രാതിനിധ്യം.

5 മണിക്കൂർ മുൻപ്
ട്രംപ്-ഷി-പുടിൻ കൂടിക്കാഴ്ചയെച്ചൊല്ലി വാക്പോര്; ‘കോൺഗ്രസിന്റെ ഉപദേശം ഇന്ത്യയ്ക്ക് ആവശ്യമില്ലെന്ന്’ ബിജെപി:പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തെന്ന് രാഹുൽ ഗാന്ധി

ട്രംപ്-ഷി-പുടിൻ കൂടിക്കാഴ്ചയെച്ചൊല്ലി വാക്പോര്; ‘കോൺഗ്രസിന്റെ ഉപദേശം ഇന്ത്യയ്ക്ക് ആവശ്യമില്ലെന്ന്’ ബിജെപി:പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തെന്ന് രാഹുൽ ഗാന്ധി

5 മണിക്കൂർ മുൻപ്
ഉമ്മൻചാണ്ടി-പിണറായി സർക്കാരുകൾക്ക് കഴിയാത്ത ഡ്രൈ ഡേ പിൻവലിക്കൽ ഇനിയൊരു കേന്ദ്രത്തിനും സാധിക്കില്ല; നിലപാട് കടുപ്പിച്ച് കെസിബിസി

ഉമ്മൻചാണ്ടി-പിണറായി സർക്കാരുകൾക്ക് കഴിയാത്ത ഡ്രൈ ഡേ പിൻവലിക്കൽ ഇനിയൊരു കേന്ദ്രത്തിനും സാധിക്കില്ല; നിലപാട് കടുപ്പിച്ച് കെസിബിസി

5 മണിക്കൂർ മുൻപ്
സണ്ണി ജോസഫിന് നന്ദി അറിയിച്ച് പത്മജ; തിരികെ സ്വീകരിക്കണമെന്ന് നൗഷാദ് അലി

സണ്ണി ജോസഫിന് നന്ദി അറിയിച്ച് പത്മജ; തിരികെ സ്വീകരിക്കണമെന്ന് നൗഷാദ് അലി

7 മണിക്കൂർ മുൻപ്