ശബരിമല തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി: 5000 രൂപ വരെ പിഴ
പത്തനംതിട്ട: പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് കര്‍ശന നിയന്ത്രണം. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചാല്‍ 5000 രൂപ വരെ പിഴ ചുമത്തുമെന്നും പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന് നടപടി നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. ശബരിമല എഡിഎം ആണ് ഉത്തരവ് പുറത്തിറക്കിയത്.
മണ്ഡല മരകവിളക്ക് തീര്‍ഥാടനം ആരംഭിച്ചപ്പോള്‍ മുതല്‍ പമ്പ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിരവധി ആലോചനകള്‍ നടന്നത്. കഴിഞ്ഞ തീര്‍ഥാനട കാലത്ത് തന്നെ ടണ്‍ കണക്കിന് വസ്ത്ര മാലിന്യങ്ങളാണ് നീക്കം ചെയ്യേണ്ടി വന്നത്. ഇത് നീക്കിയ ശേഷം രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പമ്പ വീണ്ടും മലിനമാകുന്ന സാഹചര്യമുണ്ടായി.
ഇത് തടയുന്നതിനായി വിവിധയിടങ്ങളില്‍ ബോര്‍ഡുകളും മറ്റും വച്ച് ബോധവത്കരണം നല്കുന്നുണ്ടങ്കിലും അയ്യപ്പന്മാര് പലരും വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിച്ച് പോരുന്നത് തുടരുകയാണ്. പമ്പയില്‍ തുണിമാലിന്യങ്ങള്‍ കുന്നുകൂടുന്നത് തടയാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതിയും മുമ്പ് നിര്‍ദേശിച്ചിരുന്നു. പമ്പയില്‍ 50 മീറ്റര്‍ ഇടവിട്ട് വസ്ത്രങ്ങള്‍ നിക്ഷേപിക്കാന്‍ വാട്ടര്‍ പ്രൂഫ് ബിന്നുകള്‍ സ്ഥാപിക്കാനും നിരീക്ഷണത്തിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും ഉള്‍പ്പെടെയാണ് ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമല്ലെന്ന് മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രിയും വ്യക്തമാക്കിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മതിയായ ചികിത്സ നൽകിയില്ലെന്ന് പരാതി; കോഴിക്കോട് എട്ടുവയസ്സുകാരന്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കേസ്

പത്മജ പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും നമ്മുക്ക് മുന്നിലുണ്ടെന്ന് ഷാഫി പറമ്പിൽ; പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വിഭാഗീയതയാണെന്ന് ഉണ്ണിത്താൻ

സ്വയംഭരണ ആയുധങ്ങളെ നിയന്ത്രിക്കാൻ ഉടൻ നടപടി വേണം; വൈകിയാൽ കൈവിട്ടുപോകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പ്

17 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ
