Monday, 23 November 2026 About Us · Contact Us

രാമായണ’ത്തിനായി മൂന്ന് വർഷത്തെ സമർപ്പണം; എ.ആർ. റഹ്മാൻ വേണ്ടെന്നുവെച്ചത് 12 സിനിമകൾ

AR Rahman - രാമായണ'ത്തിനായി മൂന്ന് വർഷത്തെ സമർപ്പണം; എ.ആർ. റഹ്മാൻ വേണ്ടെന്നുവെച്ചത് 12 സിനിമകൾ
രാമായണ'ത്തിനായി മൂന്ന് വർഷത്തെ സമർപ്പണം; എ.ആർ. റഹ്മാൻ വേണ്ടെന്നുവെച്ചത് 12 സിനിമകൾ

നിതേഷ് തിവാരിയുടെ ‘രാമായണ’ എന്ന സിനിമയ്ക്ക് സംഗീതസംവിധാനം നിർവഹിക്കാൻ ഏകദേശം മൂന്ന് വർഷം ചെലവഴിച്ചുവെന്നും, അതിനായി 10 മുതൽ 12 വരെ സിനിമ പ്രോജക്റ്റുകൾ വേണ്ടെന്നുവെച്ചുവെന്നും ഓസ്കർ ജേതാവ് എ.ആർ. റഹ്മാൻ. ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) വേദിയിലെ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

രൺബീർ കപൂർ നായകനായ ചിത്രത്തിന് ജർമൻ സംഗീതജ്ഞൻ ഹാൻസ് സിമ്മറുമായി ചേർന്നാണ് റഹ്മാൻ സംഗീതം നൽകിയത്. “ഞങ്ങൾ മൂന്ന് വർഷമായി ‘രാമായണ’ സംഗീതത്തിലാണ്, തീമുകളും എല്ലാം. ചിലതിന് 12–13 പതിപ്പുകൾ വരെയുണ്ടായി. ‘രാവണ താണ്ഡവ’ത്തിനും 12–13 പതിപ്പുകൾ ഉണ്ടായി, ഒടുവിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്ന് കണ്ടെത്തി,” റഹ്മാൻ പറഞ്ഞു. ഇതിനിടെ പല പ്രമുഖ സംവിധായകരുടെ പ്രോജക്റ്റുകൾ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും അഭിമാനം മാത്രമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പ്രോജക്റ്റിനോട് ശക്തമായ ബന്ധം തോന്നുമ്പോൾ മാത്രമേ ഏറ്റെടുക്കൂ എന്ന് റഹ്മാൻ പറഞ്ഞു. പരമ്പരാഗത ഇന്ത്യൻ സംഗീതത്തെയും സമകാലിക ആഗോള ശബ്ദങ്ങളെയും ഒന്നിപ്പിക്കുന്നത് “ഭയപ്പെടുത്തുന്ന” കാര്യമാണെങ്കിലും രണ്ടും ഇഷ്ടമായതിനാൽ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെയും വാരാണസിയുടെ സാംസ്കാരിക പശ്ചാത്തലത്തിന്‍റെയും കഥ പറയുന്ന ‘ബനാറസിന്’ റഹ്മാൻ സംഗീതം നൽകുകയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആകുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്കാരങ്ങളിൽ തുടങ്ങി പഞ്ചാബ്, ബംഗാൾ, മഹാരാഷ്ട്ര എന്നിവയെല്ലാം താൻ പര്യവേക്ഷണം ചെയ്യാറുണ്ടെന്നും ഇന്ത്യയിൽ നാം ഒന്നാണെന്ന് തോന്നുന്നതിനാൽ ഇവയെ ഒന്നിപ്പിക്കാൻ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

‘ദിൽ സേ’യിലെ പ്രശസ്തമായ ‘ജിയാ ജലേ’യിൽ മലയാളം വരികളുണ്ടെന്നും, ‘അമർ സിങ് ചംകീല’യ്ക്ക് പഞ്ചാബി ഭാഷയാണ് പ്രചോദനമായതെന്നും അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. ബംഗാളിക്ക് ‘മൃദുത്വ’വും പഞ്ചാബിക്ക് ‘ശക്തി’യുമുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കെഎഎസ് ചട്ടങ്ങളിൽ വൻ അഴിച്ചുപണി: ഒഴിവുകൾ മാറ്റിവയ്ക്കണമെന്ന വ്യവസ്ഥയും ഐഎഎസ് പരിഗണനാ ചട്ടവും ഒഴിവാക്കാൻ നീക്കം; കരട് വിജ്ഞാപനമായി

കെഎഎസ് ചട്ടങ്ങളിൽ വൻ അഴിച്ചുപണി: ഒഴിവുകൾ മാറ്റിവയ്ക്കണമെന്ന വ്യവസ്ഥയും ഐഎഎസ് പരിഗണനാ ചട്ടവും ഒഴിവാക്കാൻ നീക്കം; കരട് വിജ്ഞാപനമായി

20 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

22 Nov 2026
രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 28-ന് കേരളത്തിൽ; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കും

രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 28-ന് കേരളത്തിൽ; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കും

21 Nov 2026
താജ്മഹലിന് അനുമതി, നിസാമുദ്ദീൻ ദർഗയ്ക്ക് വിലക്ക്: പാക് എസ്‌സിഒ പ്രതിനിധി സംഘത്തിന് ഇന്ത്യ അനുമതി നൽകിയതിങ്ങനെ

താജ്മഹലിന് അനുമതി, നിസാമുദ്ദീൻ ദർഗയ്ക്ക് വിലക്ക്: പാക് എസ്‌സിഒ പ്രതിനിധി സംഘത്തിന് ഇന്ത്യ അനുമതി നൽകിയതിങ്ങനെ

21 Nov 2026
അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പൂച്ചെട്ടികൾ തകർത്തു

അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പൂച്ചെട്ടികൾ തകർത്തു

21 Nov 2026
മുസ്‌ലിം ആയതുകൊണ്ടാണ്; മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസ്-ബിജെപി വാക്പോര്

മുസ്‌ലിം ആയതുകൊണ്ടാണ്; മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസ്-ബിജെപി വാക്പോര്

20 Nov 2026