ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപക ചെയര്‍മാന്‍ ആര്‍ പ്രേംകുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പ്രേംകുമാറും കുടുംബാംഗങ്ങളും ചേര്‍ന്ന് 300 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സാധാരണ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച പണം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സംഭവത്തില്‍ സംസ്ഥാനത്ത് നിലവില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശൃംഖല പ്രവര്‍ത്തിച്ചിരുന്നതെന്നും അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നേരത്തെ അറസ്റ്റ് നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരില്‍ പ്രേംകുമാറിന് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റിന് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ കേസില്‍ അന്വേഷണ സംഘത്തിന്റെ തുടര്‍നടപടികള്‍ കൂടുതല്‍ ശക്തമാകും. ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ കോടതിയുടെ ഈ ഉത്തരവ് പ്രേംകുമാറിന് കനത്ത തിരിച്ചടിയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സി.ജെ.പി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ യാത്രാവിലക്ക്; ഓക്‌സ്‌ഫഡ് പ്രഭാഷണത്തിനുള്ള യാത്ര കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതായി ആരോപണം

സന്യാസജീവിതം സ്വീകരിച്ചാലും കുടുംബസ്വത്ത് നഷ്ടപ്പെടില്ല; ആചാരങ്ങൾക്ക് മുകളിലാണ് നിയമമെന്ന് ഹൈക്കോടതി

നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

ബെംഗാസിയിൽ റഷ്യൻ കപ്പലുകൾക്ക് നേരെ യുക്രൈൻ ആക്രമണം: കടുത്ത പ്രതിഷേധവുമായി ലിബിയൻ സർക്കാർ

കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു
