Wednesday, 25 November 2026 About Us · Contact Us

പാകിസ്ഥാനിൽ ജനരോഷം ആളിക്കത്തുന്നു; സൈനിക മേധാവി അസിം മുനീറിന്റെ പ്രവിശ്യാ വിഭജന നീക്കത്തിനെതിരെ കറാച്ചിയിൽ വൻ പ്രതിഷേധം

Pakshipani - പാകിസ്ഥാനിൽ ജനരോഷം ആളിക്കത്തുന്നു; സൈനിക മേധാവി അസിം മുനീറിന്റെ പ്രവിശ്യാ വിഭജന നീക്കത്തിനെതിരെ കറാച്ചിയിൽ വൻ പ്രതിഷേധം

പാകിസ്ഥാനിലെ പ്രധാനപ്പെട്ട നാല് ഭരണ പ്രവിശ്യകളായ പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നിവ വിഭജിച്ച് ഭൂപടം മാറ്റിവരയ്ക്കാനുള്ള ശക്തനായ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്‍റെ നീക്കത്തിനെതിരെ രാജ്യത്ത് രാഷ്ട്രീയ എതിർപ്പ് ശക്തമാകുന്നു. സിന്ധ് പ്രവിശ്യയെ വിഭജിക്കുന്നതിനും പുതിയ ഭരണ യൂണിറ്റുകൾ രൂപീകരിക്കുന്നതിനും എതിരെ ഈ ആഴ്ച കറാച്ചിയിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പരമ്പരാഗത ‘അജ്‌റക്’ ഷാളുകളും തൊപ്പികളും ധരിച്ചാണ് പ്രതിഷേധക്കാർ റാലിയിൽ അണിനിരന്നത്.

‘ജിയേ സിന്ധ് റഹ്ബർ കമ്മിറ്റി’യുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ ദേശീയ നേതാക്കൾ, രാഷ്ട്രീയ പ്രവർത്തകർ, അഭിഭാഷകർ, പൗരസമൂഹ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സിന്ധിന്‍റെ നിലവിലുള്ള അതിർത്തികളിൽ മാറ്റം വരുത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും, ഭൂമിശാസ്ത്രപരമോ ഭരണപരമോ ആയ ഏതൊരു തീരുമാനവും ജനങ്ങളുടെ ആഗ്രഹപ്രകാരം മാത്രമേ എടുക്കാവൂ എന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. സിന്ധിന്‍റെ സ്വത്വം ചരിത്രത്തിലും സംസ്കാരത്തിലും അധിഷ്ഠിതമാണെന്നും അതിനെ വെറുമൊരു ഭരണസൗകര്യമായി കാണരുതെന്നും നേതാക്കൾ പറഞ്ഞു. പുതിയ പ്രവിശ്യകൾ രൂപീകരിക്കുന്നതിനായി ഹിതപരിശോധന നടത്താനുള്ള നീക്കത്തെയും ഇവർ എതിർത്തു. ജനങ്ങളുടെ സമ്മതമില്ലാതെ മാറ്റങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഭരണഘടനാപരമായും നിയമപരമായും ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെയും നേരിടുമെന്ന് ഷെഹ്ബാസ് ഷെരീഫ് സർക്കാരിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും ഇവർ മുന്നറിയിപ്പ് നൽകി.

അസിം മുനീറിന്‍റെ പദ്ധതി

രാജ്യത്തെ നാല് പ്രവിശ്യകളെ പന്ത്രണ്ടോ അതിലധികമോ ചെറിയ യൂണിറ്റുകളായി വിഭജിക്കാനാണ് നീക്കം നടക്കുന്നത്. ഔദ്യോഗിക രേഖകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും മുകളിൽ യഥാർത്ഥ അധികാരം കയ്യായാളുന്ന സൈനിക മേധാവി അസിം മുനീറാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഭരണം മെച്ചപ്പെടുത്താനും അധികാര വികേന്ദ്രീകരണത്തിനുമാണ് ഇതെന്ന് വിശദീകരിക്കപ്പെടുന്നുണ്ടെങ്കിലും, ഇത് പാകിസ്ഥാന്‍റെ ഫെഡറൽ ഘടനയെ അടിസ്ഥാനപരമായി തകർക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാഷ്ട്രീയ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനും സൈനിക മേധാവിയുടെ അധികാരം ഉറപ്പിക്കാനുമുള്ള ശ്രമമാണിതെന്ന് ‘ദി ഇക്കണോമിസ്റ്റ്’ ഒക്ടോബർ എട്ടിലെ മുഖപ്രസംഗത്തിൽ വിലയിരുത്തിയിരുന്നു.

ബിലാവൽ ഭൂട്ടോയുടെ മുന്നറിയിപ്പ്

സിന്ധ് പ്രവിശ്യയെ ബലപ്രയോഗത്തിലൂടെ വിഭജിച്ചാൽ ജനങ്ങൾ ആയുധമെടുക്കുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ-സർദാരി നവംബർ 17ന് കറാച്ചി പ്രസ് ക്ലബ്ബിൽ മുന്നറിയിപ്പ് നൽകി. “പ്രവിശ്യയെ ബലമായി വിഭജിച്ചാൽ സമൂഹം ഭിന്നിക്കും; അത് ശത്രുതയിലേക്കും സാധാരണക്കാർ ആയുധമെടുക്കുന്നതിലേക്കും നയിക്കും, രക്തച്ചൊരിച്ചിൽ ഒരു മരണത്തിൽ ഒതുങ്ങില്ല” എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഇഷ്ടപ്രകാരവും ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമായും പുതിയ പ്രവിശ്യകൾ രൂപീകരിക്കുന്നതിനെ പിപിപി പിന്തുണയ്ക്കുമെന്നും, എന്നാൽ ബലപ്രയോഗത്തെയും നിർബന്ധിത വിഭജനത്തെയും എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രവിശ്യകൾക്കായി ഭരണഘടനയിൽ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും, അതിന് പകരം ഹിതപരിശോധന നിർദ്ദേശിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുൻപ് ജനാധിപത്യ വിരുദ്ധ ലക്ഷ്യങ്ങൾക്കായാണ് പാകിസ്ഥാനിൽ ഹിതപരിശോധനകൾ ഉപയോഗിച്ചിട്ടുള്ളതെന്നും ബിലാവൽ കൂട്ടിച്ചേർത്തു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ

11 മണിക്കൂർ മുൻപ്
’96’, ‘മെയ്യഴകൻ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ത്രില്ലറുമായി സംവിധായകൻ പ്രേം കുമാർ; നായകൻ ഫഹദ് ഫാസിൽ, റിലീസ് ജനുവരി ഒന്നിന്

’96’, ‘മെയ്യഴകൻ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ത്രില്ലറുമായി സംവിധായകൻ പ്രേം കുമാർ; നായകൻ ഫഹദ് ഫാസിൽ, റിലീസ് ജനുവരി ഒന്നിന്

15 മണിക്കൂർ മുൻപ്
ശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

16 മണിക്കൂർ മുൻപ്
തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

16 മണിക്കൂർ മുൻപ്
ബോക്സ് ഓഫീസിൽ വൻ വിജയം; ‘ദൃശ്യം 3’ ഒടിടിയിലേക്ക്: സ്ട്രീമിങ് നവംബർ 27 മുതൽ

ബോക്സ് ഓഫീസിൽ വൻ വിജയം; ‘ദൃശ്യം 3’ ഒടിടിയിലേക്ക്: സ്ട്രീമിങ് നവംബർ 27 മുതൽ

16 മണിക്കൂർ മുൻപ്
നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

17 മണിക്കൂർ മുൻപ്