ബാങ്കുകളെ കബളിപ്പിച്ചു, വ്യാപാര രഹസ്യങ്ങൾ ചോർത്തി; ചൈനീസ് ടെക് ഭീമൻ വാവെയ് കുറ്റക്കാരെന്ന് യുഎസ് കോടതി
ന്യൂയോർക്ക്: ചൈനീസ് ടെക്നോളജി കമ്പനിയായ വാവെയ്ക്കെതിരായ കേസിൽ നിർണായക വിധിയുമായി യുഎസ് കോടതി. ബാങ്കുകളെ കബളിപ്പിച്ചതും അമേരിക്കൻ കമ്പനികളുടെ വ്യാപാര രഹസ്യങ്ങൾ ചോർത്താൻ ഗൂഢാലോചന നടത്തിയതുമടക്കമുള്ള കുറ്റങ്ങളിൽ വാവെയ് ടെക്നോളജീസും അനുബന്ധ സ്ഥാപനങ്ങളും കുറ്റക്കാരാണെന്ന് ന്യൂയോർക്കിലെ ഫെഡറൽ കോടതി കണ്ടെത്തി. 12 കുറ്റങ്ങളിൽ പത്തിലും കമ്പനിക്കെതിരെ വിധിയുണ്ടായി.
ഇറാനുമായുള്ള ബിസിനസ് ബന്ധങ്ങൾ മറച്ചുവെച്ച് ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ചതും അമേരിക്കയുടെ ഉപരോധ നിയമങ്ങൾ ലംഘിച്ചതുമാണ് പ്രധാന ആരോപണങ്ങൾ. ഇറാനിലെ പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ ബാങ്കുകൾക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്നും ഇതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
സിസ്കോ, ടി-മൊബൈൽ, മോട്ടറോള, ഫുജിറ്റ്സു തുടങ്ങിയ കമ്പനികളുടെ സാങ്കേതിക വിവരങ്ങൾ അനധികൃതമായി സ്വന്തമാക്കാൻ വാവെയ് ശ്രമിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. റൂട്ടറുകളുടെ സോഴ്സ് കോഡ്, ആന്റിന സാങ്കേതികവിദ്യ, റോബോട്ട് പരിശോധനാ സംവിധാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, ക്രിമിനൽ റാക്കറ്റിയറിങ് ഗൂഢാലോചന, നീതിന്യായ നടപടികൾ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന എന്നീ രണ്ട് പ്രധാന കുറ്റങ്ങളിൽ കോടതി വാവെയ്യെ കുറ്റവിമുക്തമാക്കി.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വാവെയ് അഭിഭാഷകൻ വ്യക്തമാക്കി. കേസിൽ കമ്പനിക്കുള്ള ശിക്ഷയും പിഴയും 2027 സെപ്റ്റംബർ 14ന് തീരുമാനിക്കും.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മെസി തട്ടിപ്പ് കേസ്: കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി; വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ

പാലക്കാട് സ്കൂൾ വെടിവയ്പ്പ്; വിദ്യാർഥിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്, തോക്ക് മുത്തച്ഛന്റേതെന്ന് കണ്ടെത്തൽ

തിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹം: പിണറായി വിജയൻ

പാകിസ്ഥാനിൽ ജനരോഷം ആളിക്കത്തുന്നു; സൈനിക മേധാവി അസിം മുനീറിന്റെ പ്രവിശ്യാ വിഭജന നീക്കത്തിനെതിരെ കറാച്ചിയിൽ വൻ പ്രതിഷേധം
