‘എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന പ്രസ്താവന: മുഖ്യമന്ത്രി കലാപാഹ്വാനം നടത്തി’; പരാതി നൽകി എസ്.എഫ്.ഐ
കോഴിക്കോട്: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി നല്‍കി എസ്എഫ്‌ഐ. എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന വി ഡി സതീശന്റെ പ്രസ്താവനക്കെതിരെയാണ് പരാതി. മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് എസ്എഫ്‌ഐ പരാതി നല്‍കിയത്. എസ്എഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി വിഷ്ണുവാണ് പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്.

മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സിപിഐഎം നേതാവും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസും രംഗത്തുവന്നു. കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തി, ഒരു മുഖ്യമന്ത്രി അങ്ങനൊരു പ്രസ്താവന നടത്താന്‍ പാടുണ്ടോയെന്ന് ചോദിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് ചില പൊലീസുകാര്‍ ചാടിയിറങ്ങിയിട്ടുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി. പൊലീസ് എസ്എഫ്‌ഐകാരുടെ വീട്ടില്‍ കയറുന്നുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ ഇക്കാര്യം പറയുന്നുണ്ട്. ആവേശത്തില്‍ ഇറങ്ങുന്ന പൊലീസുകാര്‍ കോഴിക്കോടിന്റെ പഴയ സമര ചരിത്രം ഓര്‍ക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മുഖ്യമന്ത്രി, ഒരു മുഖ്യമന്ത്രിക്ക് ചേരാത്ത കാര്യമാണ് പറയുന്നത്. ചോരയ്ക്ക് ചോര എന്നാണ് പ്രസംഗിച്ചത്. മുഖ്യമന്ത്രി യുടെ പ്രസംഗം ആഭ്യന്തരമന്ത്രി ഒന്നു വായിച്ചു നോക്കണം. അത് പരിശോധിച്ചതിന് ശേഷം ആഭ്യന്തരമന്ത്രി തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാൻ പ്രായോഗിക ബുദ്ധിമുട്ട്; സമരക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തും: മുഖ്യമന്ത്രി വി.ഡി. സതീശൻ

എല്ലാ പണിയും ഒപ്പിച്ചിട്ട് ഒന്നുമറിയാത്ത പോലെ കളി കാണുന്നു; ചെന്നിത്തലക്കെതിരെ രൂക്ഷവിമർശനവുമായി അമൽ ഉണ്ണിത്താൻ

വയോജനങ്ങളുടെ സംരക്ഷണത്തിന് കർശന നിയമം; സ്വത്ത് എഴുതി വാങ്ങി മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി

കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് നീക്കം; സണ്ണി ജോസഫിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാൻ വി.ഡി. സതീശൻ പക്ഷം, പ്രതിരോധവുമായി കെ.സി. വിഭാഗം

എ ഗ്രൂപ്പിന്റെ പരാതിയിൽ വിശദീകരണം നൽകാൻ വി.ഡി, കെ.സി വിഭാഗങ്ങൾ; ഹൈക്കമാൻഡിന് പ്രത്യേക പരാതിയൊന്നുമില്ലെന്ന് റിപ്പോർട്ട്
