Thursday, 26 November 2026 About Us · Contact Us

“ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല”; ഷാഫി പറമ്പിലിന് പിന്തുണയുമായി പാലക്കാട്ടും മലപ്പുറത്തും ഫ്ലക്സ് ബോർഡുകൾ

Shafi Parambil, Palakkad - “ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല”; ഷാഫി പറമ്പിലിന് പിന്തുണയുമായി പാലക്കാട്ടും മലപ്പുറത്തും ഫ്ലക്സ് ബോർഡുകൾ

കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും വാഗ്‌വാദങ്ങളും തുടരുന്നതിനിടെ കണ്ണൂരിന് പിന്നാലെ പാലക്കാട്ടും മലപ്പുറത്തും ഷാഫി പറമ്പിലിന് പിന്തുണയുമായി ഫ്ലെക്സ് ബോർഡുകൾ. പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡ് സമീപത്ത് യൂത്ത് കോൺഗ്രസ്, കെഎസ്‌യു എന്നിവയുടെ പേരിലാണ് ഫ്ലെക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.’പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി’, ‘നോവിച്ചാൽ നോക്കിയിരിക്കില്ല’ തുടങ്ങിയ വാചകങ്ങളാണ് ബോർഡുകളിലുള്ളത്.

കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ‘കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ’ എന്ന വാചകത്തോടെയാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. മലപ്പുറം കുന്നുമ്മലിലാണ് ഫ്ലക്സ്. മലപ്പുറത്ത് കുന്നുമ്മലിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. കുതന്ത്രങ്ങൾക്ക് തകർക്കാനാവില്ല ജനകീയ മുഖത്തെ എന്നാണ് ഫ്ലക്സിലുള്ളത്.

രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഷാഫി പറമ്പിലും തമ്മിലുള്ള പരസ്യമായ പോരും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെച്ചൊല്ലിയുള്ള വിവാദങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഒരു വിഭാഗം യുവ എംഎൽഎമാരും ഷാഫി പറമ്പിലിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. അതിനിടെ, തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫിയുടെ അനുയായികളാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ. പാർട്ടി നേതൃത്വം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മുംബൈ ഭീകരാക്രമണം: കോൺഗ്രസ് പാകിസ്താന് ക്ലീൻചിറ്റ് നൽകിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

മുംബൈ ഭീകരാക്രമണം: കോൺഗ്രസ് പാകിസ്താന് ക്ലീൻചിറ്റ് നൽകിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

8 മണിക്കൂർ മുൻപ്
പാലക്കാട് സ്കൂൾ വെടിവെപ്പ്: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

പാലക്കാട് സ്കൂൾ വെടിവെപ്പ്: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

8 മണിക്കൂർ മുൻപ്
ഇസ്രയേൽ തെരഞ്ഞെടുപ്പ്: 120 പോളിങ് സ്റ്റേഷനുകളിലെ ഫലം റദ്ദാക്കണമെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി; കോടതിയെ സമീപിച്ചു

ഇസ്രയേൽ തെരഞ്ഞെടുപ്പ്: 120 പോളിങ് സ്റ്റേഷനുകളിലെ ഫലം റദ്ദാക്കണമെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി; കോടതിയെ സമീപിച്ചു

9 മണിക്കൂർ മുൻപ്
ഉണ്ണിത്താൻ–ഷാഫി തർക്കത്തിന് താൽക്കാലിക വെടിനിർത്തൽ; ദീപ ദാസ് മുൻഷിയുടെ ഇടപെടലിൽ നേതാക്കൾ അയഞ്ഞു

ഉണ്ണിത്താൻ–ഷാഫി തർക്കത്തിന് താൽക്കാലിക വെടിനിർത്തൽ; ദീപ ദാസ് മുൻഷിയുടെ ഇടപെടലിൽ നേതാക്കൾ അയഞ്ഞു

9 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; ഡൽഹിയിൽ ഇന്ന് പ്രതിഷേധങ്ങളുടെ പരമ്പര

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; ഡൽഹിയിൽ ഇന്ന് പ്രതിഷേധങ്ങളുടെ പരമ്പര

10 മണിക്കൂർ മുൻപ്
കോൺഗ്രസിലെ ആഭ്യന്തര തർക്കം; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്‌സ് ബോർഡുകൾ

കോൺഗ്രസിലെ ആഭ്യന്തര തർക്കം; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്‌സ് ബോർഡുകൾ

10 മണിക്കൂർ മുൻപ്