Thursday, 26 November 2026 About Us · Contact Us

നാട്ടിൽ ഭീതി പടർത്തി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമം; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

TI Madhusudhanan - നാട്ടിൽ ഭീതി പടർത്തി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമം; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

സിപിഐഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ വിമര്‍ശനവുമായി മുന്‍ സിപിഐഎം നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ വി കുഞ്ഞികൃഷ്ണന്‍. മധുസൂദനന്റെ കൊലവിളി പ്രസംഗം നിസ്സാരമായി കാണാന്‍ നമുക്ക് സാധിക്കില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നാട്ടില്‍ വീണ്ടും ഭീതി പടര്‍ത്തി തന്റെ നഷ്ടപ്പെട്ട സ്വാധീനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മധുസൂദനന്റെ കൊലവിളി പ്രസംഗം. കോടതി വിധിയോടുള്ള വിയോജിപ്പ് എന്നതിലുപരി ആക്രമത്തെ പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു മധുസൂദനന്‍ നടത്തിയത്. പയ്യന്നൂരില്‍ തന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അതീതമായി മറ്റൊരു അഭിപ്രായമോ നിലപാടോ ഉണ്ടാകരുതെന്ന അധികാരമനോഭാവമാണ് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയിലൂടെ പരസ്യമായി പുറത്തുവന്നതെന്നും കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ടി ഐ മധുസൂദനന്റെ അക്രമോത്സുക രാഷ്ട്രീയത്തിനും അതിലൂടെ സ്വന്തം രാഷ്ട്രീയവും വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഓരോ കാലഘട്ടത്തിലും യുവാക്കളെ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയും അവരുടെ കായികശേഷിയെ സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും അധികാര സംരക്ഷണത്തിനും വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നതാണ് ടി ഐ മധുസൂദനന്റെ രാഷ്ട്രീയ രീതിയോടുള്ള തന്റെ പ്രധാന വിമര്‍ശനം. അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ താന്‍ പലവട്ടം ഉന്നയിച്ചതുമാണ്. അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ എത്തിക്കുക മാത്രമല്ല, അവരെ തനിക്ക് വിധേയത്വമുള്ളവരായി നിലനിര്‍ത്താന്‍ അവര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ജോലി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുക വഴി പയ്യന്നൂരിലെ സിപിഐഎമ്മിനെ സ്വന്തം സ്വകാര്യ സംരംഭമായി കൊണ്ടുപോകുകയാണ് മധുസൂദനന്‍ ചെയ്തത്. ഇങ്ങനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന ആളുകള്‍ക്ക് പക്ഷെ ഒരു കമ്മ്യൂണിസ്റ്റിന് ഉണ്ടായിരിക്കേണ്ട രാഷ്ട്രീയ ബോധമോ, പ്രത്യയശാസ്ത്രമോ, ആശയ ധാരണയോ, ജനങ്ങളോട് ഉത്തരവാദിത്തമോ ഉണ്ടായിരുന്നില്ല. മറിച്ച് ടി ഐ മധുസൂദനന്‍ എന്ന തൊഴില്‍ ധാതാവിനോടുള്ള വിധേയത്വമായിരുന്നു പ്രധാനമെന്നും കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ഇതിലൂടെ പയ്യന്നൂരിലെ സിപിഐഎം ഘടകത്തിന്റെ സംഘടനാ സ്വഭാവത്തില്‍ തന്നെ വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചു. ജനാധിപത്യപരമായ ആഭ്യന്തര സംവാദങ്ങള്‍ക്കും പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ക്കും പ്രാധാന്യം നല്‍കേണ്ട ഒരു പ്രസ്ഥാനം, വ്യക്തികേന്ദ്രീകൃതമായ അധികാരപ്രയോഗങ്ങളുടെയും ആശ്രിത രാഷ്ട്രീയത്തിന്റെയും അക്രമ സംസ്‌കാരത്തിന്റെയും വേദിയായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉദാഹരണമായി പയ്യന്നൂരിലെ രാഷ്ട്രീയ സാഹചര്യം മാറിയതിനെതിരെയായിരുന്നു തന്റെ പോരാട്ടം. അതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണിപ്പോള്‍ പരസ്യമായി കൊലവിളി പ്രസംഗം നടത്തിയതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇത്തിരി പെയ്ത മഴ; വെള്ളത്തിലായി തലസ്ഥാനം: തമ്പാനൂരിൽ രൂക്ഷമായ വെള്ളക്കെട്ട്

ഇത്തിരി പെയ്ത മഴ; വെള്ളത്തിലായി തലസ്ഥാനം: തമ്പാനൂരിൽ രൂക്ഷമായ വെള്ളക്കെട്ട്

2 മണിക്കൂർ മുൻപ്
കൊലവിളി പ്രസംഗങ്ങൾ ഇതാദ്യമായിട്ടല്ല; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ

കൊലവിളി പ്രസംഗങ്ങൾ ഇതാദ്യമായിട്ടല്ല; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ

4 മണിക്കൂർ മുൻപ്
മുഖ്യമന്ത്രി മിടുമിടുക്കൻ; പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സതീശന് പക്വതയില്ലായിരുന്നു: ഇപ്പോൾ പക്വത വന്നിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി മിടുമിടുക്കൻ; പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സതീശന് പക്വതയില്ലായിരുന്നു: ഇപ്പോൾ പക്വത വന്നിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

5 മണിക്കൂർ മുൻപ്
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: എല്ലാ കേസുകളിലും കുറ്റപത്രം നൽകിയില്ല; അന്വേഷണ സംഘത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: എല്ലാ കേസുകളിലും കുറ്റപത്രം നൽകിയില്ല; അന്വേഷണ സംഘത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

5 മണിക്കൂർ മുൻപ്
അച്ഛൻ പിടിച്ച വിവാദങ്ങളൊക്കെ ഞാൻ തന്നെയാണ് ഒത്തുതീർപ്പാക്കിയത്; വീടിന് നേരെ കല്ലേറു വരെയുണ്ടായി: ധ്യാൻ ശ്രീനിവാസൻ

അച്ഛൻ പിടിച്ച വിവാദങ്ങളൊക്കെ ഞാൻ തന്നെയാണ് ഒത്തുതീർപ്പാക്കിയത്; വീടിന് നേരെ കല്ലേറു വരെയുണ്ടായി: ധ്യാൻ ശ്രീനിവാസൻ

5 മണിക്കൂർ മുൻപ്
‘ചോരയ്ക്ക് ചോര’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആദ്യം ചോദിക്കണം; മുഖ്യമന്ത്രിയെക്കാൾ വലുതല്ല മധുസൂദനൻ: കെ.കെ രാഗേഷ്

‘ചോരയ്ക്ക് ചോര’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആദ്യം ചോദിക്കണം; മുഖ്യമന്ത്രിയെക്കാൾ വലുതല്ല മധുസൂദനൻ: കെ.കെ രാഗേഷ്

5 മണിക്കൂർ മുൻപ്