അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാൻ പ്രായോഗിക ബുദ്ധിമുട്ട്; സമരക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തും: മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നിൽ സമരം തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ മുന്നിൽ വഴികളില്ലെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. സമരക്കാർ ഉന്നയിച്ച നാല് ആവശ്യങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചു. എന്നാൽ അഞ്ചാമത്തെ ആവശ്യമായ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ചർച്ച നടത്താൻ സർക്കാർ തയ്യാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സർക്കാർ സ്കൂളുകളിൽ പല ജില്ലകളിലും യാഥാർഥ അനുപാതം 1: 19 ആണ്. ഇക്കാര്യം സമരക്കാരെ ബോധ്യപ്പെടുത്തുമെന്നും വി ഡി സതീശൻ പറഞ്ഞു. അനുപാതം കുട്ടിയാൽ അധ്യാപകരുടെ എണ്ണം കൂടില്ല. കൂടാതെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുമായണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സമരക്കാരുമായി ചർച്ച നടത്തും. ധാരണ ഉണ്ടായാൽ അംഗീകരിച്ച ആവശ്യങ്ങളിൽ ഉത്തരവിറക്കും മുഖ്യമന്ത്രി വ്യക്തമാക്കി. ഇല്ലാത്ത വേക്കൻസി ഇൻ്റർവ്യു നടത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന പിഎസ്സി നടപടി തെറ്റാണെന്നും ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്സിയിലെ ലിസ്റ്റ് തയാറാക്കുന്ന രീതി പരിശോധിക്കും. പിഎസ്സിയുമായി ചർച്ച നടത്തുമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും

ഷാഫിയെ തള്ളിയതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് നേരെ സൈബർ ആക്രമണം; അതിരുവിട്ട് സൈബർ പോരാളികൾ

ശബരിമലയിൽ ശുചിത്വമില്ലായ്മ; കടകൾക്ക് ഒരു ലക്ഷം രൂപ പിഴ, ഒരാഴ്ചയ്ക്കിടെ 29 നിയമലംഘനങ്ങൾ

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; 80 വ്യാജ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി ദീപ്തി മേരി വർഗീസ്

മെസി തട്ടിപ്പ് കേസ്: കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി; വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ
