Friday, 27 November 2026 About Us · Contact Us

പരിശോധനയെ എതിർക്കുന്നില്ല, വ്യാപാരം തടസപ്പെടുത്തരുത്; പൊലീസ്-എക്സൈസ് നടപടിക്കെതിരെ മെഡിക്കൽ ഷോപ്പുടമകൾ

Purchase Of Medicines During The Ldf Governments Tenure - മരുന്ന്
എല്‍ഡിഎഫ് സർക്കാരിന്റെ കാലത്തെ മരുന്ന് വാങ്ങൽ; അന്വേഷണത്തിന് ആരോഗ്യവകുപ്പ്

ഒരു മരുന്നു വാങ്ങാനെത്തുന്നവർ കടയ്ക്കു മുന്നിൽ പരിശോധനാസംഘത്തെ കണ്ടു മടങ്ങിയാലോ? മെഡിക്കൽ ഷോപ്പുകളുടെ പ്രവർത്തനം തടസപ്പെടുത്തി പൊലീസും എക്സൈസും പരിശോധന നടത്തുന്നെന്ന് ആരോപിച്ചു കേരളത്തിലെ ഔഷധവ്യാപാരികളുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ) രംഗത്തെത്തി.

സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി നർക്കോട്ടിക്സ് വിങ്ങും എക്സൈസും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മെഡിക്കൽ ഷോപ്പുകളിൽ വ്യാപാരം തടസപ്പെടുത്തി പരിശോധന നടത്തിയെന്നാണ് ആരോപണം.

പരിശോധനയുടെ പേരിൽ വ്യാപാരികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമാനുസൃതം പ്രവർത്തിക്കുന്ന കടകൾക്ക് അപകീർത്തിയുണ്ടാക്കുന്ന പരിശോധനകൾ നിർത്തണമെന്നും എകെസിഡിഎ പ്രസിഡന്‍റ് എ.എൻ. മോഹനനും ജനറൽ സെക്രട്ടറി ആന്‍റണി തര്യനും ആവശ്യപ്പെട്ടു.

പരിശോധനയ്ക്ക് എതിരല്ല; രീതിയോടാണ് എതിർപ്പ്

മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാനുള്ള പരിശോധനകളെ സംഘടന എതിർക്കുന്നില്ല. എന്നാൽ അവ നിയമാനുസൃതവും സുതാര്യവുമായിരിക്കണമെന്നും വ്യാപാരികൾക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും നേതാക്കൾ പറഞ്ഞു.

നിയമങ്ങളും ചട്ടങ്ങളും പാലിച്ചു പ്രവർത്തിക്കുന്ന വ്യാപാരികളെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്ന സമീപനമാണിതെന്നും അവർ കുറ്റപ്പെടുത്തി. വ്യാപാരമേഖലയിലെ നിലവിലെ പ്രതിസന്ധിക്കിടെ തുടർച്ചയായ പരിശോധനകളും നടപടികളും ചെറുകിട മെഡിക്കൽ ഷോപ്പുടമകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

പരിശോധനയ്ക്കു വ്യക്തമായ മാർഗനിർദേശങ്ങൾ ഉറപ്പാക്കണമെന്നും വ്യാപാരികളുടെ ആശങ്കകൾ പരിഗണിച്ചു ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

എറണാകുളത്ത് വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു; കുടിവെള്ളം ചോദിച്ചെത്തിയ സംഘം കവർച്ച നടത്തിയത്

എറണാകുളത്ത് വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു; കുടിവെള്ളം ചോദിച്ചെത്തിയ സംഘം കവർച്ച നടത്തിയത്

11 മണിക്കൂർ മുൻപ്
കോൺഗ്രസ് അംഗത്വം ആവശ്യപ്പെട്ട് പത്മജ; സ്വാഗതം ചെയ്യുമോ നേതൃത്വം? കെപിസിസിക്കും എഐസിസിക്കും കത്തയച്ചു

കോൺഗ്രസ് അംഗത്വം ആവശ്യപ്പെട്ട് പത്മജ; സ്വാഗതം ചെയ്യുമോ നേതൃത്വം? കെപിസിസിക്കും എഐസിസിക്കും കത്തയച്ചു

11 മണിക്കൂർ മുൻപ്
‘ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല’; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ

‘ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല’; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ

11 മണിക്കൂർ മുൻപ്
ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: അമിത് ഷാ

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: അമിത് ഷാ

11 മണിക്കൂർ മുൻപ്
പരസ്യ പ്രസ്താവനകൾ വേണ്ട; കർശന നിർദേശവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

പരസ്യ പ്രസ്താവനകൾ വേണ്ട; കർശന നിർദേശവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

12 മണിക്കൂർ മുൻപ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഓർമശക്തിയെയും ചിന്താശേഷിയെയും ബാധിക്കുമെന്ന് പഠനം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഓർമശക്തിയെയും ചിന്താശേഷിയെയും ബാധിക്കുമെന്ന് പഠനം

12 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ