ജോയിയുടെ മരണത്തിൽ എല്ലാവരും ഉത്തരവാദികൾ; റെയിൽവേ നിലപാട് തിരുത്തണമെന്നും മന്ത്രി രാജേഷ്
[ad_1]
ജോയിയുടെ മരണത്തിൽ എല്ലാവരും ഉത്തരവാദികളാണെന്ന് മന്ത്രി എം ബി രാജേഷ്. ആമയിഴഞ്ചാൻ തോട് അപകടത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടിണ്ട്. റെയിൽവെക്ക് പറയാനുള്ളത് അമിക്കസ് ക്യുറിയോട് പറയട്ടെ. സംഭവത്തിൽ റെയിൽവേ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അപകടത്തിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കാൻ തയാറാകുന്നില്ല.
റെയിൽവേയുടെ ഈ സമീപനം തിരുത്തണമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര റെയിൽവെ മന്ത്രി ഇടപെടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താക്കീത് നൽകണം. സംഭവത്തിൽ റെയിൽവേയുടെ വീഴ്ച സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിക്കും. സംസ്ഥാന സർക്കാർ നടപടി ക്രമങ്ങൾ അനുസരിച്ച് കാര്യങ്ങൾ ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. അതിനു ശേഷം തുടർ നടപടികളുമായി മുന്നോട്ട് പോകും. ഒരു തരത്തിലും ഇനി വീഴ്ച അനുവദിക്കില്ല. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു
[ad_2]