ഫർസാനയുടെ മുഖമാകെ അടിച്ച് വികൃതമാക്കി; ഞാൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന ന്യായീകരണവും

വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കുടുംബാംഗങ്ങളായ നാല് പേരെ കൊലപ്പെടുത്തിയത് കൂടാതെ കാമുകിയായ ഫർസാനയെയും വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന് പ്രതി അഫാൻ കൊലപ്പെടുത്തിയിരുന്നു. അതിക്രൂരമായാണ് ഫർസാന കൊല്ലപ്പെട്ടതെന്നാണ് വിവരം
അഞ്ചൽ കോളേജിലെ പിജി വിദ്യാർഥിനിയാണ് 20കാരിയായ ഫർസാന. പഠിക്കാൻ മിടുക്കിയായ കുട്ടി സമീപത്തെ കുട്ടികൾക്ക് ട്യൂഷനും എടുത്തിരുന്നു. വൈകിട്ട് മൂന്നര വരെ ഫർസാന സ്വന്തം വീട്ടിലുണ്ടായിരുന്നു. പിന്നാലെ അഫാൻ വന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു
ഫർസാനയെ നേരെ വീടിന്റെ മുകളിലെ നിലയിലേക്കാണ് അഫാൻ എത്തിച്ചത്. തുടർന്ന് മുനയുടെ ആയുധമുപയോഗിച്ച് തലയിൽ കുത്തി. മുഖമാകെ ചുറ്റിക കൊണ്ട് അടിച്ച് വികൃതമാക്കി. ഫർസാനയുടെ തലയ്ക്ക് പ്രതി തുരുതുരാ അടിച്ചെന്നാണ് പോലീസ് പറയുന്നത്. തലയിലെ മുറിവ് ആഴത്തിലുള്ളതാണ്. നെറ്റിയുടെ രണ്ട് വശത്തും നടുക്കും ചുറ്റിക കൊണ്ട് അടിച്ച പാടുമുണ്ട്
താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. വെൽഡിംഗ് തൊഴിലാളിയായ സുനിലിന്റെ മകളാണ് ഫർസാന