Kerala
മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; 544 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. 544 ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് പിടികൂടിയത്. കൊണ്ടോട്ടിക്ക് സമീപം മുതുവല്ലൂരിൽ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പോലീസ് പിടികൂടിയത്.
മുതുവല്ലൂർ സ്വദേശി ആകാശാണ് പായ്ക്കറ്റുകളാക്കി സൂക്ഷിച്ച എംഡിഎംഎയുമായി അറസ്റ്റിലായത്. ഇയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്
ബംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരി മരുന്ന് കേരളത്തിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം.