Kerala

പാതിവില തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തി

പാതിവില തട്ടിപ്പ് കേസിൽ എൻ ജി ഒ കോൺഫെഡറേഷൻ ബോർഡ് അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ ഷീബ സുരേഷിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ഷീബയുടെ ഇടുക്കി കുമളിയിലെ വീട്ടിലാണ് ഇഡി പരിശോധന നടത്തിയത്.

വിദേശത്തായിരുന്ന ഷീബയെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ഇഡി ചോദ്യം ചെയ്യലും പരിശോധനയും നടത്തിയത്. ഷീബ സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുടെയും സ്വത്ത് വിവരങ്ങളുടെയും രേഖകൾ ഇഡി പരിശോധിച്ചു. പരിശോധന പത്ത് മണിക്കൂർ നീണ്ടു. ത

ട്ടിപ്പു കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണൻ, സായിഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ എന്നിവരുമായി ഷീബക്ക് അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടിൽ നേരിട്ട് പങ്കുണ്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ ഇഡിയിക്ക് ലഭിച്ചതായാണ് വിവരം. തുടർ നടപടികൾക്കായി രേഖകളും ഷീബയുടെ ഫോണും ഇഡി കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button
error: Content is protected !!