Kerala
14കാരനെ ബെൽറ്റ് കൊണ്ട് അതിക്രൂരമായി മർദിച്ച സംഭവം; പിതാവ് രാജേഷ് അറസ്റ്റിൽ

പത്തനംതിട്ട കൂടലിൽ 14 വയസുകാരനെ ബെൽറ്റ് കൊണ്ടുൾപ്പെടെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് രാജേഷ് കുമാർ അറസ്റ്റിൽ. കുട്ടിയുടെ മർമ ഭാഗത്തും തുടയിലും വയറിലും ഇയാൾ ബെൽറ്റ് കൊണ്ട് മർദിച്ചിരുന്നു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് ഇന്നലെ കേസെടുത്തിരുന്നു
കുട്ടിയെ രാജേഷ് മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സഹിതം സി ഡബ്ല്യു സി പോലീസിൽ പരാതി നൽകി. ബന്ധുക്കൾക്ക് പോലീസിൽ പരാതി നൽകാൻ ധൈര്യമില്ലാത്തതിനാലാണ് സിഡബ്ല്യുസിക്ക് പരാതി നൽകിയത്
പിന്നാലെ സിഡബ്ല്യുസി ഈ പരാതി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തി രാജേഷിനെ അറസ്റ്റ് ചെയ്തു.