Kerala

സുധാകരന് കീഴിൽ പാർട്ടി ശക്തം; പിന്തുണയുമായി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ

കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെ കെ സുധാകരന് പിന്തുണയുമായി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. കഴിഞ്ഞ മൂന്നര വർഷമായി സുധാകരന് കീഴിൽ പാർട്ടി ശക്തമാണ്. കെപിസിസിയിലും ഡിസിസിയിലും അഴിച്ചുപണി നടക്കേണ്ടതിന് പകരം പാർട്ടി അധ്യക്ഷനെ തന്നെ മാറ്റാൻ പാടില്ലെന്നാണ് സുധാകരൻ അനൂകൂലികൾ വാദിക്കുന്നത്

പാർട്ടിയിലെ ഐക്യമില്ലായ്മയുടെ പേരിലോ പ്രവർത്തനത്തിലെ പോരായ്മയുടെ പേരിലോ കെ സുധാകരൻ മാറേണ്ടതില്ലെന്ന് ആദ്യം തുറന്ന് പറഞ്ഞത് ശശി തരൂരാണ്. ഹൈക്കമാൻഡ് തീരുമാനിച്ചാൽ മാറാൻ ആദ്യം തയ്യാറാണെന്ന് പറഞ്ഞ സുധാകരൻ പ്രസിഡന്റ് പദവിയിൽ തുടരാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് പിന്നീട് പറഞ്ഞു

കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാമും സുധാകരനുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ചു. സുധാകരൻ അധ്യക്ഷനായതിന് ശേഷമുള്ള മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലെ വിജയവും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയവും ഒക്കെ ചൂണ്ടിക്കാട്ടിയാണ് പിന്തുണ അറിയിച്ചത്.

നേരത്തെ രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണ അറിയിച്ചിരുന്നു. എന്നാൽ സുധാകരൻ മാറണമെന്ന അഭിപ്രായമാണ് വിഡി സതീശനുള്ളത്. എന്നാൽ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് സതീശൻ തയ്യാറല്ല

Related Articles

Back to top button
error: Content is protected !!