Movies

മോഹന്‍ലാലിന്റെ എല്‍ 360 സിനിമക്ക് പേരായി; പ്രതീക്ഷയോടെ തുടരും

ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻലാൽ

മോഹന്‍ലാല്‍ ഒരു റിയലിസ്റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയോടെ മെഗാസ്റ്റാര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് പേരായി. തുടരുമെന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തെ വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ ടാക്‌സി ഡ്രൈവറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക. മോഹന്‍ലാലിന്റെ കരിയറിലെ 360മത്തെ സിനമയാണ് തുടരും.

നവംബര്‍ ഒന്നിനാണ് ചിത്രത്തിന് പാക്കപ്പ് ആയത്. തൊണ്ണൂറ്റി ഒന്‍പത് ദിവസം ഷൂട്ടിംഗ് നീണ്ടുനിന്ന ചിത്രത്തില്‍ ഷണ്‍മുഖം എന്നാണ് കഥാപാത്രത്തിന്റെ പേര്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

Related Articles

Back to top button
error: Content is protected !!