Kerala
ഞാൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അദ്ദേഹവും പറയുന്നത്; തരൂരിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പത്മജ

ശശി തരൂരിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പത്മജ വേണുഗോപാൽ. പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ശശി തരൂരും പറയുന്നത്. തീരുമാനം പറയേണ്ടത് ശശി തരൂർ ആണെന്നും പത്മജ പറഞ്ഞു
നേതാക്കൾ ഡൽഹി കണ്ട് തിരിച്ചുവരുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല. തൃശ്ശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് സാധിക്കുന്നില്ല. എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിനെന്നും പത്മജ പരിഹസിച്ചു
അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് ശശി തരൂർ പറഞ്ഞു. പാർട്ടിയിൽ ഐക്യം വേണമെന്ന് തന്നെയാണ് ആഗ്രഹം. അതിന് കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട കാര്യമില്ലെന്നും തരൂർ പറഞ്ഞു.